ലിസ്‌ബണ്‍: പോര്‍ച്ചുഗീസ് ഗ്രാന്‍ഡ് പ്രീയില്‍ നിലവിലെ ചാമ്പ്യനായ ലൂയിസ് ഹാമല്‍ട്ടണ് ജയം. കരിയറിലെ 97-ാം ഗ്രാന്‍പ്രീയാണ് ബ്രിട്ടീഷ് ഡ്രൈവര്‍ സ്വന്തം പേരില്‍ കുറിച്ചത്. റെഡ്‌ബുള്ളിന്‍റെ ഡച്ച് ഡ്രൈവര്‍ മാക്‌സ് വെര്‍സ്‌തപ്പാനെ മറികടന്നാണ് ഹാമില്‍ട്ടണിന്‍റെ നേട്ടം. സീസണില്‍ ഹാമില്‍ട്ടണിന്‍റെ രണ്ടാമത്തെ ജയമാണിത്. സീസണിലെ മൂന്ന് റേസിലും ഹാമില്‍ട്ടണും വെര്‍സ്‌തപ്പാനും തമ്മിലാണ് ഫിനിഷിങ് പോയിന്‍റില്‍ മത്സരം നടന്നത്.
പോര്‍ച്ചുഗീസ് ഗ്രാന്‍ഡ് പ്രീ; ഹാമില്‍ട്ടണ്‍ ഒന്നാമത് - portugal grand prix news
സീസണില്‍ മേഴ്‌സിഡസിന്‍റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ രണ്ടാമത്തെ ജയമാണ് സ്വന്തമാക്കുന്നത്
![പോര്‍ച്ചുഗീസ് ഗ്രാന്‍ഡ് പ്രീ; ഹാമില്‍ട്ടണ്‍ ഒന്നാമത് ഹാമില്ട്ടണ് ജയം വാര്‍ത്ത പോര്‍ച്ചുഗീസ് ഗ്രാന്‍ഡ് പ്രീ വാര്‍ത്ത hamilton win news portugal grand prix news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12:42:02:1620025922-hamilton-0305newsroom-1620025294-1029.jpg)
ഹാമില്ട്ടണ്
സീസണില്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയാല്‍ ഹാമില്‍ട്ടണ് റേസ് ട്രാക്കിലെ ഇതിഹാസം മൈക്കള്‍ ഷുമാക്കറിന്‍റെ റെക്കോഡ് മറികടക്കാനാകും. നിലവില്‍ ഇരുവര്‍ക്കും ഏഴ് ചാമ്പ്യന്‍ഷിപ്പുകള്‍ വീതമാണുള്ളത്.