കേരളം

kerala

'യാത്രാവിലക്കില്‍ വഴിയടഞ്ഞു' ടര്‍ക്കിഷ് ഗ്രാന്‍ഡ് പ്രീക്ക് ചുവന്ന കൊടി

By

Published : May 14, 2021, 8:33 PM IST

കൊവിഡിനെ തുടര്‍ന്ന ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം മാറ്റിവെക്കേണ്ടി വന്നപ്പോള്‍ 16 റേസുകള്‍ മാത്രമാണ് നടത്തേണ്ടിവന്നത്.

turkish grand prix update  grand prix cancelled news  ടര്‍ക്കിഷ് ഗ്രാന്‍ഡ് പ്രീ അപ്പ്‌ഡേറ്റ്  ഗ്രാന്‍ഡ് പ്രീ മാറ്റിവെച്ചു വാര്‍ത്ത
ഗ്രാന്‍ഡ് പ്രീ

ലണ്ടന്‍: ബ്രിട്ടന്‍റെ യാത്രാ വിലക്കിനെ തുടര്‍ന്ന് ടര്‍ക്കിഷ് ഗ്രാന്‍ഡ് പ്രീ റദ്ദാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ ഈ സീസണില്‍ ആദ്യമായാണ് ഒരു ഗ്രാന്‍ഡ് പ്രീ റദ്ദാക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ബ്രിട്ടന്‍ റെഡ്‌ ലിസ്റ്റില്‍ പെടുത്തിയ രാജ്യമാണ് തുര്‍ക്കി. ഇതിനെ തുടര്‍ന്നാണ് ഗ്രാന്‍ഡ് പ്രീ മാറ്റിവെക്കാന്‍ ഫോര്‍മുല വണ്‍ പ്രസിഡന്‍റ് സ്റ്റഫാനോ ഡൊമനിക്കലി തീരുമാനിച്ചത്.

ടര്‍ക്കിഷ് ഗ്രാന്‍ഡ് പ്രീ നടത്താനിരുന്ന അതേ ജാലകത്തില്‍ കനേഡിയന്‍ ഗ്രാന്‍ഡ് പ്രീ നടക്കും. നേരത്തെ യാത്രാ വിലക്ക് കാരണം ഉപേക്ഷിച്ച റേസിനാണ് ഈ സീസണില്‍ വീണ്ടും ജീവന്‍ വെച്ചിരിക്കുന്നത്. യാത്രാ വിലക്കിന് ഇളവ് വന്നതോടെയാണ് ഗ്രാന്‍ഡ് പ്രീക്കായി കാനഡയെ ഫോര്‍മുല വണ്‍ തെരഞ്ഞെടുത്തത്. നേരത്തെ ജൂണ്‍ 13ന് നടത്താനിരുന്ന ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീ ജൂണ്‍ 27ലേക്ക് മാറ്റി.

കൂടുതല്‍ കായിക വാര്‍ത്തകള്‍:ഓള്‍ഡ് ട്രാഫോഡില്‍ വീണ്ടും പ്രതിഷേധം; യുണൈറ്റഡിന് കളത്തിന് പുറത്തും വെല്ലുവിളികള്‍

കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് നടുവില്‍ 23 ഗ്രാന്‍ഡ് പ്രീകളാണ് ഈ സീസണില്‍ നടക്കുക. ഇതില്‍ നാല് ഗ്രാന്‍ഡ് പ്രീകള്‍ ഇതിനകം പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയങ്ങളുമായി ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണാണ് മുന്നിലുള്ളത്.

ABOUT THE AUTHOR

...view details