ഫ്രാങ്ക്ഫർട്ട്: യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന് ഇന്ന് തുടക്കമാകും. ആദ്യ പാദ ക്വാർട്ടറിൽ സ്‌പാനിഷ് വമ്പൻമാരായ ബാഴ്‌സലോണ ജർമ്മൻ ക്ലബായ ഐൻട്രാക്‌ട് ഫ്രാങ്ക്ഫർട്ടിനെ അവരുടെ മൈതാനത്ത് നേരിടും. രാത്രി 12.30 നാണ് മത്സരം.
പ്രീക്വാർട്ടറിൽ ഗലാറ്റസറെയ്‌ക്കെതിരെ 2-1ന്‍റെ അഗ്രിഗേറ്റ് ജയം നേടിയാണ് സാവിയും സംഘവും ക്വാർട്ടറിൽ എത്തിയത്. ഫ്രാങ്ക്ഫർട് റയൽ ബെറ്റിസിനെ മറികടന്നാണ് ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചത്. ബാർസയും ഫ്രാങ്ക്ഫർട്ടും തമ്മിലുള്ള ആദ്യ മത്സരമാണിത്. കഴിഞ്ഞ എട്ട് മത്സരങ്ങളിൽ സ്‌പാനിഷ് ക്ലബ്ബുകൾക്കെതിരെ തോൽവി അറിയാതെയാണ് ഫ്രാങ്ക്ഫർട്ട് വരുന്നത്.
ALSO READ:UCL | മിന്നലായി ബെൻസേമ; ചെൽസിയോട് കണക്ക് തീർത്ത് റയൽ, ബയേണിനെ അട്ടിമറിച്ച് വിയ്യാറയല്‍
14 മത്സരങ്ങളിൽ അപരാജിതരായാണ് ബാഴ്‌സയുടെ വരവ്. ബാഴ്‌സലോണക്ക് ഒപ്പം ഇന്ന് ഡിപായ് ഉണ്ടാകില്ല. ഫ്രാങ്ക്ഫർട്ട് തോൽവിയറിയാതെ ആറ് മത്സരങ്ങൾ എന്ന റെക്കോർഡുമായാണ് ബാഴ്‌സക്കെതിരെ ഇറങ്ങുന്നത്. പക്ഷെ അവരുടെ അവസാനത്തെ മൂന്ന് മത്സരങ്ങൾ സമനില ആയിരുന്നു. മാത്രമല്ല അവസാന ഏഴ് ഹോം മത്സരങ്ങളിൽ ഒന്ന് മാത്രമാണ് വിജയിച്ചത്.
മറ്റു മത്സരങ്ങളിൽ ഇംഗ്ലീഷ് ക്ലബായ വെസ്‌റ്റ് ഹാം യുണൈറ്റഡ് ഇറ്റാലിയൻ ക്ലബായ ഒളിംപിക് ലിയോണുമായി ഏറ്റുമുട്ടും. ആർബി ലെയ്‌പ്‌സിഗ് അറ്റലാന്‍റയെയും എസ് സി ബ്രാഗ സ്‌കോട്ടിഷ് ക്ലബായ എഫ്‌സി റേഞ്ചേഴ്‌സിനെയും നേരുടും.