കേരളം

kerala

ETV Bharat / sports

EUROPA LAGUE: ഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങി, ഫ്രാങ്ക്ഫർട്ടും റേഞ്ചേഴ്‌സും - Rangers vs Frankfurt

മേയ്‌ 19നാണ് ഫൈനൽ

EUROPA LAGUE  EUROPA LAGUE FINAL  ഫ്രാങ്ക്ഫർട്ടും റേഞ്ചേഴ്‌സും എറ്റുമുട്ടും  യൂറോപ്പ ലീഗ്  യുറോപ്പ ലീഗിൽ ഫ്രാങ്ക്ഫർട്ട്- റേഞ്ചേഴ്‌സ് പോരാട്ടം  Rangers vs Frankfurt  EUROPA LAGUE FINAL RANGERS VS FRANKFURT
EUROPA LAGUE: ഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങി, ഫ്രാങ്ക്ഫർട്ടും റേഞ്ചേഴ്‌സും എറ്റുമുEUROPA LAGUE: ഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങി, ഫ്രാങ്ക്ഫർട്ടും റേഞ്ചേഴ്‌സും എറ്റുമുട്ടുംട്ടും

By

Published : May 6, 2022, 9:15 AM IST

സ്‌കോട്‌ലാന്‍റ്:യുറോപ്പ ലീഗിൽ ഫ്രാങ്ക്ഫർട്ട്- റേഞ്ചേഴ്‌സ് ഫൈനൽ. ഇന്ന് നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ ഫ്രാങ്ക്ഫർട്ട് വെസ്റ്റ് ഹാമിനെയും റേഞ്ചേഴ്‌സ് ആർ.ബി. ലെപ്‌സിഗിനെയും തകർത്താണ് ഫൈനൽ പ്രവേശനം ഉറപ്പിച്ചത്. മേയ്‌ 19ന് രാത്രി 12.30നാണ് ഫൈനൽ മത്സരം.

വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച ഫ്രാങ്ക്ഫർട്ട് സെമി ഫൈനലിൽ ഇരു പാദങ്ങളിലുമായി 3-1നാണ് വിജയം കണ്ടത്. റാഫേൽ ബോറെയാണ് ടീമിനായി ഗോൾ നേടിയത്. പൊരുതാനുറച്ചെത്തിയ വെസ്റ്റ്ഹാമിന് 19-ാം മിനിട്ടിൽ ആരോണ്‍ ക്രസ്വെൽ ചുവപ്പ് കാർഡ് കണ്ടത് തിരിച്ചടിയായി.

മറുവശത്ത് ആർ.ബി. ലെപ്‌സിഗിനെ 3-1ന് കീഴടക്കിയാണ് റേഞ്ചേഴ്‌സ് ഫൈനലിൽ പ്രവേശിച്ചത്. ജെയിംസ് ടാവർനിയർ (18), ഗ്ലെൻ കമാര (24), ജോണ്‍ ലുണ്ട്സ്‌ട്രോം (80) എന്നിവരാണ് റേഞ്ചേഴ്‌സിന് വേണ്ടി ഗോൾ നേടിയത്. ക്രിസ്റ്റഫർ എങ്കുങ്കുവാണ് ലെപ്‌സിഗിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.

ABOUT THE AUTHOR

...view details