ലണ്ടന്‍: ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് നോർവീജിയൻ സൂപ്പർ സ്‌ട്രൈക്കർ എർലിംഗ് ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. താരത്തിന്‍റെ വ്യക്തിഗതമായ നിബന്ധനകള്‍ എല്ലാം ഇംഗ്ലീഷ് ക്ലബ്ബ് അംഗീകരിച്ചതായാണ് സൂചന. റിലീസ് ക്ലോസ് തുകയായ 75 ദശലക്ഷം യൂറോ നല്‍കി താരത്തിന്‍റെ കൈമാറ്റം വരും ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാനാണ് സിറ്റി ശ്രമിക്കുന്നത്.
കരാര്‍ പൂര്‍ണമായി വിജയിച്ചാല്‍ ഹാളണ്ടിനെ സിറ്റി താരമായി വരും ദിവസങ്ങളില്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രഖ്യാപനം നടന്ന് കഴിഞ്ഞാല്‍ ഉടന്‍ തന്നെ പ്രീ സീസണ്‍ തയ്യാറെടുപ്പുകള്‍ക്കായി നോര്‍വേ താരം ഇംഗ്ലീഷ് ക്ലബ്ബില്‍ ചേരും. ഇരുപത്തിയൊന്നുകാരനായ എര്‍ലിംഗ് ഹാളണ്ടിനായി ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കും, സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും നേരത്തേ രംഗത്തുണ്ടായിരുന്നു.