ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിയ്യാറയലിനെതിരെ ലിവർപൂളിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ വിജയം സ്വന്തമാക്കിയത്. ഗോൾ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ രണ്ട് മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ലിവർപൂൾ രണ്ട് ഗോളുകളും നേടിയത്. പെർവിസ് എസ്റ്റുപിനാൻ, സാദിയോ മാനെ എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്
PREMIER LEAGUE: വിയ്യാറയലിനെ തകർത്ത് ലിവർപൂൾ; വിജയം എതിരില്ലാത്ത രണ്ട് ഗോളിന് - വിയ്യാറയലിനെ രണ്ട് ഗോളിന് തകർത്ത് ലിവർപൂൾ
രണ്ടാം പകുതിയിലാണ് ലിവർപൂൾ മത്സരത്തിലെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്
ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാൻ ലിവർപൂളിനായില്ല. സൂപ്പർ താരങ്ങളായ മാനെക്കും സലായ്‌ക്കും അവസരങ്ങൾ ലഭിച്ചെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടില്ല. വിയ്യാറയലിന്‍റെ പ്രതിരോധക്കോട്ട മുറിച്ച് കടക്കാനാകാതെ ഗോൾ രഹിതമായി ആദ്യ പകുതി അവസാനിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ ലിവർപൂൾ ശക്‌തമായി തിരിച്ചെത്തി. മത്സരത്തിന്‍റെ 53-ാം മിനിട്ടിൽ ക്യാപ്‌റ്റൻ ജോർദൻ ഹെന്‍റേഴ്‌സിന്‍റെ ക്രോസ് പെർവിസ് എസ്റ്റുപിനാന്‍റെ കാലിൽ തട്ടി ഗോളായി മാറി. പിന്നാലെ രണ്ട് മിനിട്ടുകൾക്ക് ശേഷം സാദിയോ മാനെയിലൂടെ ലിവർപൂൾ ഗോൾനേട്ടം രണ്ടാക്കി വിജയവും സ്വന്തമാക്കി. മത്സരത്തിന്‍റെ 70 ശതമാനത്തോളം പന്ത് കൈവശം വെയ്‌ക്കാനും ലിവർപൂളിനായി.