കേരളം

kerala

ETV Bharat / sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ് : വിജയ വഴിയില്‍ തിരിച്ചെത്തി ടോട്ടനവും ചെല്‍സിയും - ഹാരി കെയ്ൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ചെല്‍സി വെസ്റ്റ്‌ ഹാമിനേയും, ടോട്ടനം ഫുള്‍ഹാമിനേയും തോല്‍പ്പിച്ചു.

english premier league  tottenham vs fulham  chelsea vs west ham  tottenham  chelsea  ഇംഗ്ലീഷ് പ്രീമിയർ ലീഗ്  ചെല്‍സി  ടോട്ടനം  ഹാരി കെയ്ൻ  harry kane
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: വിജയ വഴിയില്‍ തിരിച്ചെത്തി ടോട്ടനവും ചെല്‍സിയും

By

Published : Sep 4, 2022, 10:09 AM IST

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെല്‍സിയും ടോട്ടനവും വിജയ വഴിയില്‍ തിരിച്ചെത്തി. ചെല്‍സി വെസ്റ്റ്‌ ഹാമിനേയും, ടോട്ടനം ഫുള്‍ഹാമിനേയുമാണ് തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇരു സംഘവും ജയിച്ച് കയറിയത്. കഴിഞ്ഞ മത്സരത്തില്‍ ടോട്ടനം വെസ്റ്റ്‌ ഹാമിനോട് സമനില വഴങ്ങിയപ്പോള്‍ ചെല്‍സിയെ സതാംപ്‌ടണ്‍ കീഴടക്കിയിരുന്നു.

ഫുള്‍ഹാമിനെതിരെ പിയറി എമിൽ ഹോയ്ബർഗ്, ഹാരി കെയ്ൻ എന്നിവരുടെ ഗോളുകൾക്കാണ് ടോട്ടനത്തിന്‍റെ ജയം. മിട്രോവിച്ചാണ് ഫുൾഹാമിനായി ലക്ഷ്യം കണ്ടത്. മത്സരത്തിന്‍റെ 40ാം മിനിട്ടില്‍ എമിൽ ഹോയ്ബർഗിലൂടെ ടോട്ടനം മുന്നിലെത്തി.

75ാം മിനിട്ടില്‍ കെയ്‌ന്‍ ലക്ഷ്യം കണ്ടതോടെ സംഘത്തിന്‍റെ ലീഡുയര്‍ന്നു. 83ാം മിനിട്ടിലാണ് ഫുള്‍ഹാമിന്‍റെ ആശ്വാസ ഗോള്‍ പിറന്നത്. 14 പോയിന്‍റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് ടോട്ടനം. ആറ് മത്സരങ്ങളില്‍ നാല് വിജയവും രണ്ട് സമനിലയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്. എട്ടുപോയിന്‍റുമായി ഫുള്‍ഹാം 10ാമതാണ്.

ചെല്‍സി വെസ്റ്റ്‌ ഹാം മത്സരത്തിലെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ചെല്‍സി പൊരുതിക്കയറിയത്. ചെല്‍സിക്കായി ബെൻ ചിൽവെല്‍, കായ് ഹാവെർട്‌സ് എന്നിവര്‍ ലക്ഷ്യം കണ്ടു. മൈക്കൽ അന്‍റോണിയോയാണ് വെസ്റ്റ്‌ ഹാമിനായി ലക്ഷ്യം കണ്ടത്.

മത്സരത്തിന്‍റെ 62ാം മിനിട്ടില്‍ വെസ്റ്റ്‌ ഹാം മുന്നിലെത്തി. 76ാം മിനിട്ടില്‍ ചിൽവെല്‍ല്ലിലൂടെയാണ് ചെൽസിയുടെ സമനില ഗോൾ പിറന്നത്. 88ാം മിനിട്ടില്‍ ഹാവെർട്‌സ് സംഘത്തിന്‍റെ വിജയ ഗോള്‍ നേടി.

90ാം മിനിട്ടില്‍ വെസ്റ്റ് ഹാം താരം മാക്സ്‍വെൽ കോർണെറ്റ് വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചത് തിരിച്ചടിയായി. 10 പോയിന്‍റുമായി ചെല്‍സി നിലവില്‍ അഞ്ചാം സ്ഥാനത്താണ്. നാല് പോയിന്‍റുമായി 18ാമതാണ് വെസ്റ്റ് ഹാം.

ABOUT THE AUTHOR

...view details