കേരളം

kerala

ETV Bharat / sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിക്ക് വീണ്ടും ഷോക്ക്; 16 വര്‍ഷത്തിന് ശേഷം ഫുള്‍ഹാമിനോട് തോറ്റു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങി ചെല്‍സി. അരങ്ങേറ്റക്കാരന്‍ ജോവോ ഫെലിക്‌സ് ചുവപ്പ് കണ്ടത് ചെല്‍സിക്ക് തിരിച്ചടിയായി.

english premier league  chelsea vs fulham highlights  chelsea  fulham  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  ചെല്‍സി vs ഫുള്‍ഹാം  ചെല്‍സി  ഫുള്‍ഹാം  ജോവോ ഫെലിക്‌സ്  Joao Felix
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിക്ക് വീണ്ടും ഷോക്ക്

By

Published : Jan 13, 2023, 11:28 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മോശം പ്രകടനം തുടര്‍ന്ന് ചെല്‍സി. ഫുല്‍ഹാമിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ചെല്‍സി കീഴടങ്ങിയത്. സ്വന്തം തട്ടകമായ ക്രാവൻ കോട്ടേജില്‍ വില്ല്യന്‍, കാര്‍ലോസ് വിനീഷ്യസ് എന്നിവരാണ് ഫുള്‍ഹാമിനായി ഗോളടിച്ചത്. കൗലിബാലിയാണ് ചെല്‍സിക്കായി ലക്ഷ്യം കണ്ടത്.

കളിയുടെ 25-ാം മിനിട്ടില്‍ തന്നെ വില്ല്യനിലൂടെ ആതിഥേയര്‍ മുന്നിലെത്തി. ബോക്‌സിന് ഏതാനും വാര അകലെ നിന്നുള്ള താരത്തിന്‍റെ ഒരു തകര്‍പ്പന്‍ ഷോട്ട് വലയില്‍ കയറുകയായിരുന്നു. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താനും ഫുള്‍ഹാമിന് കഴിഞ്ഞു. തിരിച്ചുവരാനായി പൊരുതിക്കളിച്ച ചെല്‍സി രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒപ്പമെത്തി.

47-ാം മിനിട്ടില്‍ കൗലിബാലിയാണ് ഗോളടിച്ചത്. ഒരു ഫ്രീക്കില്‍ നിന്നാണ് ഈ ഗോളിന്‍റെ വരവ്. മേസന്‍ മൗണ്ട് പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ബാറില്‍ തട്ടിയെങ്കിലും റീബൗണ്ടായെത്തിയ പന്ത് കൗലിബാലി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പിന്നാലെ മുന്നേറ്റ നിര താരം ജോവോ ഫെലിക്‌സ് ചുവപ്പ് കണ്ടത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി.

ഫുള്‍ഹാം താരം കെന്നി ടെറ്റെയെ അപകടകരമാം വിധത്തില്‍ ഫൗള്‍ ചെയ്‌തതിന് 58-ാം മിനിട്ടിലാണ് ഫെലിക്‌സിന് മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചത്. അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നും ചെല്‍സിയിലെത്തിയ ജുവാവു ഫെലിക്‌സിന്‍റെ അരങ്ങേറ്റ മത്സരമായിരുന്നുവിത്. ഇതോടെ പത്തുപേരായി ചെല്‍സി ചുരുങ്ങി. 73-ാം മിനിട്ടിലാണ് ഫുള്‍ഹാമിന്‍റെ വിജയഗോള്‍ പിറന്നത്.

വലതുവിങ്ങില്‍നിന്ന് പെരേര ഉയര്‍ത്തിനല്‍കിയ ക്രോസ് വിനിഷ്യസ് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഓണ്‍ ടാര്‍ഗറ്റിലേക്ക് 10 ഷോട്ടുകള്‍ തൊടുത്ത ചെല്‍സിക്ക് ഫിനിഷിങ്ങിലെ പോരായ്‌മയും തിരിച്ചടിയായി.

പ്രീമിയര്‍ ലീഗില്‍ 16 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ചെല്‍സിയെ ഫുള്‍ഹാം തോല്‍പ്പിക്കുന്നത്. വിജയത്തോടെ പോയിന്‍റ്‌ ടേബിളില്‍ ആറാം സ്ഥാനത്തേക്ക് മുന്നേറാനും സംഘത്തിന് കഴിഞ്ഞു. 19 മത്സരങ്ങളില്‍ നിന്നും 31 പോയിന്‍റാണ് സംഘത്തിനുള്ളത്. അതേസമയം 18 മത്സരങ്ങളില്‍ നിന്നും 25 പോയിന്‍റോടെ 10-ാം സ്ഥാനത്താണ് ചെല്‍സി.

ALSO READ:'എല്‍ ക്ലാസിക്കോ ഫൈനല്‍ കമിങ്', സ്‌പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ ബെറ്റിസിനെ പിടിച്ചുകെട്ടി ബാഴ്‌സലോണ കലാശപ്പോരിന്

ABOUT THE AUTHOR

...view details