ലണ്ടൻ: യുവേഫ നേഷൻസ് ലീഗിൽ ഹംഗറിക്കെതിരെ സ്വന്തം മൈതാനത്ത് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് പരാജയപ്പെട്ട് ഇംഗ്ലണ്ട്. 90 വർഷത്തിന് ശേഷം ചരിത്രത്തിലെ നാണംകെട്ട തോൽവികളിലൊന്നാണ് ഗരത് സൗത്ത്‌ഗേറ്റിന്‍റെ ടീം ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വന്തം മൈതാനത്ത് ഒരു ഗോൾ പോലും തിരിച്ചടിക്കാതെ, നാലോ അതിലധികമോ ഗോളുകൾക്ക് തോൽവി ഏറ്റുവാങ്ങുന്നത്.
1928-ന് ശേഷം നാട്ടിലെ ഏറ്റവും കനത്ത തോൽവിയെന്ന നാണക്കേടും ഇതിനൊപ്പം ചേർത്ത് വായിക്കാം. അന്ന് സ്‌കോട്‌ലാൻഡിനെതിരെ 5-1 ന്‍റെ തോൽവിയാണ് ഇംഗ്ലണ്ട് നേരിട്ടത്. 2014-ന് ശേഷം ആദ്യമായി വിജയമില്ലാതെ തുടർച്ചയായി നാല് മത്സരങ്ങളെന്ന നാണക്കേടും ഹാരി കെയ്‌നിന്‍റെയും സംഘത്തിന്‍റെയും തലയിലായി.