കേരളം

kerala

ETV Bharat / sports

ഇംഗ്ലണ്ട് റഗ്ബി ലോകകപ്പിന്‍റെ ഫൈനലില്‍ - റഗ്ബി ലോകകപ്പ് വാർത്ത

കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ സ്വിറ്റ്സർലാന്‍റിനെ സെമി ഫൈനലില്‍ ഇംഗ്ലണ്ട് 19-7 ന് പരാജയപ്പെടുത്തി

റഗ്ബി ലോകകപ്പ്

By

Published : Oct 26, 2019, 8:44 PM IST

യോക്കോഹാമ:ഇംഗ്ലണ്ട് റഗ്ബി ലോകകപ്പിന്‍റെ ഫൈനലില്‍ കടന്നു. യോക്കോഹാമയില്‍ നടന്ന സെമി ഫൈനലില്‍ നിലവിലെ ചാമ്പന്‍മാരായ സ്വിറ്റ്സർലാന്‍റിനെ 19-7-ന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി. 2007-ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഫൈനലില്‍ കടക്കുന്നത്. റഗ്ബി ലോകകപ്പിൽ ആദ്യമായാണ് ന്യൂസിലാൻഡിനെ ഈ വർഷം ഇംഗ്ലണ്ട് പരാജയപ്പെടുത്തുന്നത്. ഇതോടെ ന്യൂസിലാന്‍ഡിന്‍റെ അപരാജിത കുതിപ്പിനും വിരാമമായി. കഴിഞ്ഞ 18 മത്സരങ്ങളില്‍ ന്യൂസിലാന്‍ഡ് തോറ്റിരുന്നില്ല. 2003-ല്‍ ഇംഗ്ലണ്ട് ലോകകപ്പ് ജയിച്ചതിന് ശേഷം ഒരു തവണ മാത്രമാണ് ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയത്. ആദ്യ 20 മിനുട്ടിനുള്ളില്‍ തന്നെ കറുത്ത കുതിരകൾ ഇംഗ്ലണ്ടിന്‍റെ കുതിപ്പിന് മുന്നില്‍ പതറിയിരുന്നു. ന്യൂസിലാന്‍ഡിന് കുതിപ്പുണ്ടാക്കാന്‍ സാധിക്കാത്തതിനാല്‍ കോച്ച് സ്‌റ്റീവ് ഹാന്‍സെ കളത്തിന് പുറത്ത് ഏറെ പിരിമുറുക്കം അനുഭവിക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച്ചയാണ് ലോകകപ്പിലെ അടുത്ത സെമി ഫൈനല്‍. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വെയില്‍സിനെ നേരിടും.

ABOUT THE AUTHOR

...view details