കേരളം

kerala

ETV Bharat / sports

'വണ്ടര്‍ കിഡ്' എൻഡ്രിക് അടക്കം പ്രധാന താരങ്ങളെയിറക്കി ബ്രസീല്‍; യോഗ്യത റൗണ്ട് സ്‌ക്വാഡില്‍ മാറ്റം - ബ്രസീല്‍ അര്‍ജന്‍റീന

Endrick Felipe Included In Brazil World Cup Qualifiers Squad: നവംബര്‍ മാസത്തില്‍ നടക്കുന്ന രണ്ട് ലോകകപ്പ് ഫുട്‌ബോൾ യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് ബ്രസീല്‍.

Brazil World Cup Qualifiers Squad  Endrick Felipe  World Cup Qualifiers  Brazil vs Argentina  Neymar Jr Injury  ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത റൗണ്ട്  എൻഡ്രിക് ഫെലിപെ  ബ്രസീല്‍ ലോകകപ്പ് യോഗ്യത റൗണ്ട് സ്ക്വാഡ്  ബ്രസീല്‍ അര്‍ജന്‍റീന  ബ്രസീല്‍ കൊളംബിയ
Endrick Felipe Included In Brazil World Cup Qualifiers Squad

By ETV Bharat Kerala Team

Published : Nov 7, 2023, 11:24 AM IST

റിയോ ഡി ജനീറോ:അര്‍ജന്‍റീന (Argentina), കൊളംബിയ (Colombia) ടീമുകള്‍ക്കെതിരായ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങള്‍ കളിക്കാന്‍ വണ്ടര്‍ കിഡ് എൻഡ്രിക് ഫെലിപെയും (Endrick Felipe Moreira de Sousa) ബ്രസീല്‍ ടീമില്‍. 17കാരനായ എൻഡ്രിക് ആദ്യമായിട്ടാണ് ബ്രസീല്‍ സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അടുത്ത സീസണില്‍ റയല്‍ മാഡ്രിഡിനായി (Real Madrid) കളത്തിലിറങ്ങാന്‍ ഇരിക്കവെയാണ് പാല്‍മീറസ് താരത്തിന് ബ്രസീലിയന്‍ ദേശീയ ടീമില്‍ അവസരം ലഭിക്കുന്നത്.

ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെയും (Chelsea) ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടേയും (PSG) കടുത്ത വെല്ലുവിളി മറികടന്നായിരുന്നു 17കാരാനായ എൻഡ്രിക് ഫെലിപെയെ റയല്‍ മാഡ്രിഡ് 2022ല്‍ സ്വന്തമാക്കിയത്. താരത്തിനായി സ്പാനിഷ് ക്ലബ് ഏകദേശം 526 കോടി രൂപയാണ് മുടക്കിയത്. താരങ്ങള്‍ വിദേശത്തേക്ക് മാറുന്നത് തടയാനായുള്ള ബ്രസീലിലെ നിയമങ്ങളെ തുടര്‍ന്ന് 18 വയസ് പൂര്‍ത്തിയാകുന്ന 2024 ജൂലൈ മുതലാകും എൻഡ്രിക് റയലിനായി കളത്തിലിറങ്ങുക. 2027 വരെയാണ് താരത്തിന് റയലുമായുള്ള കരാര്‍.

അതേസമയം, പരിക്കിന്‍റെ പിടിയിലുള്ള സൂപ്പര്‍ താരങ്ങളായ നെയ്‌മര്‍ ജൂനിയറും (Neymar Jr.) കാസിമിറോയും (Casimiro) നവംബര്‍ മാസത്തിലെ ബ്രസീലിന്‍റെ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങള്‍ കളിക്കില്ല. ഫിഫ ലോകകപ്പ് തെക്കന്‍ അമേരിക്കന്‍ യോഗ്യത റൗണ്ടില്‍ ബ്രസീല്‍ കൊളംബിയ മത്സരം ഈ നവംബര്‍ 17നാണ് നടക്കുന്നത്. കൊളംബിയന്‍ നഗരമായ ബാരൻക്വില്ലയില്‍ (Barranquilla) വച്ചാണ് ഈ മത്സരം. അഞ്ച് ദിവസത്തിന് ഇപ്പുറം (നവംബര്‍ 22) മാരക്കാനയിലാണ് ബ്രസീല്‍ അര്‍ജന്‍റീന ക്ലാസിക് പോരാട്ടം (Brazil vs Argentina).

Also Read:വിളിപ്പേര് അടുത്ത നെയ്‌മറെന്ന് ; എന്നാല്‍ ബ്രസീലിന്‍റെ വണ്ടര്‍ കിഡ്ഡിന് ഇഷ്‌ടം ക്രിസ്റ്റ്യാനോയെ

സൗത്ത് അമേരിക്കന്‍ ലോകകപ്പ് ക്വാളിഫയറില്‍ നാല് മത്സരം പൂര്‍ത്തിയായപ്പോള്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബ്രസീല്‍. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയും സ്വന്തമായുള്ള ബ്രസീലിന് 7 പോയിന്‍റാണ് നിലവില്‍. കളിച്ച നാല് മത്സരവും ജയിച്ച ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീനയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്.

ബ്രസീല്‍ സ്ക്വാഡ്

ഗോള്‍ കീപ്പര്‍മാര്‍:അലിസണ്‍ ബെക്കര്‍, എഡേര്‍സണ്‍, ലുക്കസ് പെറി.

പ്രതിരോധനിര താരങ്ങള്‍ (Defenders): എമേര്‍സണ്‍, കാര്‍ലോസ് അഗസ്റ്റോ, റെനന്‍ ലോഡി, ബ്രെമെര്‍, ഗബ്രിയേല്‍ മഗല്‍ഹെസ്, നിനോ, മാര്‍ക്വിഞ്ഞോസ്.

മധ്യനിര താരങ്ങള്‍ (Midfielders): ആന്‍ഡര്‍, ബ്രൂണോ ഗുയിമാരെസ്, ഡഗ്ലസ് ലൂയിസ്, ജോലിന്‍റന്‍, റാഫേൽ വീഗ, റോഡ്രിഗോ.

മുന്നേറ്റനിര താരങ്ങള്‍(Forwards):എന്‍ഡ്രിക് ഫെലിപെ, ഗബ്രിയേല്‍ ജിസൂസ്, ഗബ്രിയേല്‍ മാര്‍ടിനെല്ലി, ജൂ പെഡ്രോ, പൗലീഞ്ഞോ, പെപ്, റാഫീഞ്ഞ, വിനീഷ്യസ് ജൂനിയര്‍.

ABOUT THE AUTHOR

...view details