പാരീസ്:റഷ്യൻ, ബെലാറഷ്യൻ താരങ്ങളെ നിഷ്പക്ഷ അത്‌ലറ്റുകളായി മത്സരിക്കാൻ അനുവദിച്ച യുഎസ് ഓപ്പണിന്‍റെ തീരുമാനത്തിനെതിരെ യുക്രൈൻ ടെന്നീസ് താരം എലീന സ്വിറ്റോലിന. റഷ്യൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ യുക്രൈനിലെ കായിക രംഗം 10 വര്‍ഷം പുറകിലേക്ക് വലിച്ചെറിയപ്പെട്ടെന്നും ഇക്കാരണത്താല്‍ തന്നെ റഷ്യന്‍ താരങ്ങള്‍ക്കെതിരെ ഗൗരവമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും എലീന സ്വിറ്റോലിന പറഞ്ഞു.
"ഇത് അവരുടെ തീരുമാനമാണ്, അവർ ഈ പാത സ്വീകരിക്കാൻ തീരുമാനിച്ചു. ഞാൻ അതിനെ പിന്തുണയ്ക്കുന്നില്ല, കാരണം അവർ കൂടുതൽ ഗൗരവമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. ഞങ്ങളുടെ കായിക രംഗം കുറഞ്ഞത് 10 വർഷത്തേക്ക് പിന്നോട്ട് വലിച്ചെറിയപ്പെടുന്നു.
കാരണം എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകരാറിലാവുകയോ പൂർണ്ണമായും നശിപ്പിക്കപ്പെടുകയോ ചെയ്തു. റഷ്യൻ, ബെലാറഷ്യൻ കളിക്കാരെ മത്സരിക്കാൻ അനുവദിക്കാതിരിക്കാന്‍ ഇത്തരത്തില്‍ പല വസ്‌തുതകളും എനിക്ക് പറയാന്‍ കഴിയും." 27കാരിയായ എലീന പറഞ്ഞു.