ബീജിങ്: ഷൂട്ടിങ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് മൂന്ന് സ്വർണം. ചൈനയില്‍ ആരംഭിച്ച ഐഎസ്എസ്എഫ് 2019 ലോകകപ്പില്‍ ഇന്ത്യയുടെ ഇളവെനില്‍ വാളറിവാന്‍, ദിവ്യാന്‍ഷ് പന്‍വാര്‍, മനു ഭാകര്‍ എന്നിവരാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ മനു ഭാകറാണ് ലോകകപ്പിലെ ഇന്ത്യയുടെ സ്വർണവേട്ടക്ക് തുടക്കം കുറിച്ചത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിലാണ് മനു സ്വർണം സ്വന്തമാക്കിയത്. ടൂർണമെന്‍റിലെ മനുവിന്‍റെ ആദ്യ സ്വർണമാണ് ഇത്. സുവർണ നേട്ടത്തിലൂടെ ജൂനിയർ ലോകകപ്പ് റെക്കോർഡ് തിരുത്താനും മനുവിനായി. ലോകകപ്പിലെ 10 മീറ്റർ എയർ റൈഫിൾ ഇനത്തില്‍ 244.7 എന്ന സ്‌കോർ നേടാന്‍ മനുവിനായി. സ്വർണം നേടിയ മനുവിനെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു അനുമോദിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. ഇതേ ഇനത്തില്‍ സെർബിയയുടെ സൊറാനാ അരുനോവിക് വെള്ളിയും ചൈനയുടെ ക്വന്‍ വാങ് വെങ്കലവും നേടി.
ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യക്ക് മൂന്ന് സ്വർണം - മനു ഭാക്കര്‍ വാർത്ത
ചൈനയില്‍ ആരംഭിച്ച ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ ഇളവെനില്‍ വാളറിവാന്‍, ദിവ്യാന്‍ഷ് പന്‍വാര്‍, മനു ഭാകര്‍ എന്നിവര്‍ 10 മീറ്റർ എയർ റൈഫിളില്‍ സ്വർണം നേടി
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തിലാണ് ഇളവെനില്‍ സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദിവ്യാന്‍ഷും സ്വര്‍ണം നേടി. ഫൈനലില്‍ 250.1 ആയിരുന്നു ദിവ്യാന്‍ഷിന്‍റെ സ്‌കോര്‍. 250 സ്‌കോറോടെ ഹംഗറിയുടെ ഇസ്ത്വാന്‍ പെനി വെള്ളിയും 228.4 സ്‌കോറില്‍ സ്ലൊവാക്യയുടെ പാട്രിക് ജാനി വെങ്കലവും സ്വന്തമാക്കി. ഇളവെനില്‍ ഫൈനലില്‍ 250.8 സ്‌കോര്‍ നേടിയപ്പോള്‍ തായ്‌വാന്‍റെ ലിന്‍ യിങ് ഷിന്‍(250.7) വെള്ളിയും റൊമാനിയയുടെ ലൗറ ജോര്‍ഗെറ്റ(229) വെങ്കലവും നേടി. ഈ ഇനത്തില്‍ ഇന്ത്യയുടെ മെഹുലി ഘോഷ് ഫൈനലിലെത്തിയെങ്കിലും ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സുവർണ നേട്ടം കൊയ്ത താരങ്ങളെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ട്വീറ്റിലൂടെ അഭിനന്ദിച്ചു.