കേരളം

kerala

ETV Bharat / sports

അത്‌ലറ്റ് അലക്‌സ് ക്വിനോനെസ് വെടിയേറ്റ് കൊല്ലപ്പെട്ടു ; ലോക ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററിലെ വെങ്കല മെഡല്‍ ചാംപ്യന്‍

മരണവുമായി ബന്ധപ്പെട്ട സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഇക്വഡോർ ഒളിമ്പിക് കമ്മിറ്റി

Alex Quinonez  അലക്‌സ് ക്വിനോനെസ്  വെടിയേറ്റ് കൊല്ലപ്പെട്ടു  ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷ്
ഇക്വഡോര്‍ അത്‌ലറ്റ് വെടിയേറ്റ് കൊലപ്പെട്ടു

By

Published : Oct 24, 2021, 8:40 AM IST

Updated : Oct 24, 2021, 12:11 PM IST

ക്വിറ്റോ (ഇക്വഡോര്‍) : ട്രാക്ക് ഇനത്തിൽ ഇക്വഡോറിന്‍റെ ആദ്യ അന്താരാഷ്ട്ര മെഡൽ ജേതാവ് അലക്‌സ് ക്വിനോനെസ് വെടിയേറ്റ് കൊല്ലപ്പെട്ടു. 2019ല്‍ ദോഹയില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററിലാണ് 32കാരനായ താരം വെങ്കലമെഡല്‍ നേടിയത്.

ഗ്വയാക്വിൽ നഗരത്തിലാണ് ക്വിനോനെസ് കൊല്ലപ്പെട്ടതെന്നും മരണവുമായി ബന്ധപ്പെട്ട സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇക്വഡോർ ഒളിമ്പിക് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിന് താരം യോഗ്യത നേടിയിരുന്നെങ്കിലും ലഹരി പരിശോധന നിയമം(വേര്‍അബൗട്ട് റൂള്‍) ലംഘിച്ചതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു.

also read: കുട്ടിക്രിക്കറ്റിലെ ചാമ്പ്യൻമാർ : ടി20 ലോകകപ്പ് ചരിത്രത്തിലൂടെ

അതേസമയം ഈ മാസം ആദ്യം കൊല്ലപ്പെട്ട കെനിയയുടെ ദീര്‍ഘ ദൂര ഓട്ടക്കാരി ആഗ്‌നസ് ജെബെറ്റ് ടിറോപ്പിന്‍റെ സംസ്‌കാര ദിനത്തിലാണ് ഇക്വഡോര്‍ താരത്തിന്‍റേയും മരണവാര്‍ത്ത പുറത്തുവരുന്നത്.

Last Updated : Oct 24, 2021, 12:11 PM IST

ABOUT THE AUTHOR

...view details