കോട്ടയം:ഫിഫ ലോകകപ്പിന് ഖത്തറില്‍ അരങ്ങുണരും മുമ്പേ കപ്പടിച്ച് മഞ്ഞപ്പട. ലോക ചാമ്പ്യന്മാരായ ബ്രസീൽ അർജന്‍റീന ടീമുകളെ അനുസ്‌മരിപ്പിച്ച് രാഷ്‌ട്രീയ നേതാക്കളും പ്രവർത്തകരും തമ്മിൽ വീറോടെ പൊരുതിയ സൗഹൃദ മത്സരമാണ് വേറിട്ട അനുഭവമായത്. ഡിവൈഎഫ്‌ഐ വാഴൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്‌ബോൾ സൗഹൃദ മത്സരമാണ് കാണികളെ ചിരിപ്പിച്ചും ആവേശം ഉയർത്തിയും അരങ്ങേറിയത്.
ലോകകപ്പിന് മുന്നേ കപ്പടിച്ച് 'മഞ്ഞപ്പട'; ആവേശം വാനോളമുയര്‍ത്തി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്‌ബോൾ സൗഹൃദ മത്സരം - ബ്രസീൽ
ഫിഫ ലോകകപ്പിന് ഖത്തറില്‍ തിരിതെളിയുന്നതിന് മുമ്പേ ലോകകപ്പ് വിരുന്നൊരുക്കി ഡിവൈഎഫ്‌ഐ വാഴൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്‌ബോൾ സൗഹൃദ മത്സരം
പ്രവർത്തകരെ ഉള്‍പ്പെടുത്തി ഒരു ഭാഗത്ത് ചീഫ് വിപ്പ് ജയരാജിന്‍റെ നേതൃത്വത്തിൽ നീല ജഴ്‌സിയണിഞ്ഞ് അർജന്‍റീന ടീമും മഞ്ഞ ജഴ്‌സിയിൽ തിളങ്ങി ഗിരീഷ്.എസ്.നായരുടെ ടീമും സ്‌റ്റേഡിയത്തിന്‍റെ രണ്ടു വശത്തും അണിനിരന്നതോടെ കാണികൾക്ക് ആവേശമായി. ടീമംഗങ്ങൾക്ക് പന്ത് പാസ് ചെയ്‌ത് കൊടുത്തും എതിർ ടീമിന് പന്ത് നല്‍കാന്‍ വിസമ്മതിച്ചും താരങ്ങള്‍ ആവേശം വാനോളമുയർത്തി. മത്സരം അഡ്വ. റജി സക്കറിയ ഉദ്ഘാടനം ചെയ്‌തു. ഇത്തരമൊരു സൗഹൃദ മത്സരം സംഘടിപ്പിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിന്‍റെ സംഘാടരെ അനുമോദിക്കുന്നുവെന്നും ഡോ.എൻ. ജയരാജ് അറിയിച്ചു. മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് ഗിരീഷ് എസ്.നായരുടെ നേതൃത്വത്തിലുള്ള മഞ്ഞപ്പട വിജയിച്ചു.