കേരളം

kerala

ETV Bharat / sports

ഒളിമ്പ്യന്മാര്‍ രാജ്യത്തിന്‍റെ കീര്‍ത്തി ഉയര്‍ത്തിയെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് - ടോക്കിയോ ഒളിമ്പിക്സ്

'കൊവിഡ് അടക്കമുള്ള നിരവധി പ്രശ്നങ്ങള്‍ക്കിടയിലും ടോക്കിയോയില്‍ ലോകോത്തര നിലവാരം കാഴ്ചവച്ച വനിത താരങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നു'

President Kovind  President  Ram Nath Kovind  രാംനാഥ് കോവിന്ദ്  ടോക്കിയോ ഒളിമ്പിക്സ്  ഒളിമ്പ്യന്മാര്‍
ഒളിമ്പ്യന്മാര്‍ രാജ്യത്തിന്‍റെ കീര്‍ത്തി ഉയര്‍ത്തി: രാഷ്ട്രപതി

By

Published : Aug 14, 2021, 8:17 PM IST

ന്യൂഡല്‍ഹി : കൊവിഡ് കാലത്ത് രാജ്യത്തിന് അഭിമാനിക്കാനും ആഘോഷിക്കാനും ഒളിമ്പിക്‌സിലെ മികച്ച പ്രകടത്തോടെ താരങ്ങള്‍ വഴിയൊരുക്കിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ അത്‌ലറ്റുകളെ അദ്ദേഹം അഭിനന്ദിച്ചു. താരങ്ങള്‍ക്ക് രാഷ്ട്രപതി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താരങ്ങള്‍ക്കായി ചായ സല്‍ക്കാരം ഒരുക്കിയിരുന്നു.

"രാജ്യത്തിന്‍റെ കീര്‍ത്തി ഉയര്‍ത്തിയ നമ്മുടെ ഒളിമ്പ്യൻമാരിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു. ഈ ടീം ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ മെഡലുകൾ നേടിയിട്ടുണ്ട്.

രാജ്യം മുഴുവൻ ഇതിൽ അഭിമാനിക്കുന്നു, ഏവര്‍ക്കും അഭിനന്ദനങ്ങൾ. 130 കോടി ഇന്ത്യക്കാർ ഇനിയും നിങ്ങളുടെ വിജയത്തിനായി പ്രാർഥിക്കുകയും സന്തോഷത്തോടെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്‌സില്‍ നമ്മുടെ രാജ്യത്തിന്‍റെ പതാക ഉയരുകയും ദേശീയഗാനം ആലപിക്കപ്പെടുകയും ചെയ്തപ്പോള്‍ നമ്മുടെ രാജ്യത്തിന്‍റെ വികാരം നീരജ് ചോപ്രയോടൊപ്പമായിരുന്നു" കായിക താരങ്ങളെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു.

also read:ക്രിക്കറ്റ് ദൈവത്തിന്‍റെ കന്നി സെഞ്ച്വറി പിറന്നിട്ട് 31 വര്‍ഷം

പരിശീലകരോടൊപ്പം സപ്പോർട്ട് സ്റ്റാഫ്, കുടുംബാംഗങ്ങൾ, അഭ്യുദയകാംക്ഷികൾ എന്നിവർ വഹിച്ച പങ്കിനെയും അഭിനന്ദിക്കുന്നതായി ആദ്ദേഹം പറഞ്ഞു.

കൊവിഡ് അടക്കമുള്ള നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ച് ടോക്കിയോയില്‍ ലോകോത്തര നിലവാരം കാഴ്ചവച്ച വനിതാതാരങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details