മ്യൂണിക്ക്: സമ്മർ ട്രാൻസ്‌ഫറിൽ ബുന്ദസ് ലീഗ ക്ലബായ ബൊറൂസിയ ഡോര്‍ട്‌മുണ്ടിലേക്ക് ചേക്കേറിയ സെബാസ്റ്റ്യൻ ഹാലർക്ക് കാൻസർ. ബൊറൂസിയ ഡോര്‍ട്‌മുണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. പ്രീ സീസണിന്‍റെ ഭാഗമായി ടീമിനൊപ്പം പരിശീലനം നടത്തവെയാണ് സെബാസ്റ്റ്യന്‍ ഹാലർക്ക് വൃഷണ ഭാഗത്ത് കാന്‍സര്‍ സ്ഥിരീകരിച്ചത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാദ്‌റഗാസില്‍ ടീമിനൊപ്പം പരിശീലനം നടത്തുമ്പോഴാണ് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടത്. ഇതോടെ ഡോര്‍ട്‌മുണ്ടിലേക്ക് തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. അയാക്‌സിൽ നിന്നാണ് ഹാലർ ഡോർട്ട്‌മുണ്ടില്‍ എത്തിയത്.