ലണ്ടന്‍:മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്‍റെ മധ്യനിര യുവതാരം ഡോണി വാന്‍ ഡി ബീക്കിനെ തട്ടകത്തിലെത്തിച്ച് എവര്‍ട്ടണ്‍. വായ്‌പ അടിസ്ഥാനത്തിലാണ് വാന്‍ ബീക്കിനെ എവര്‍ട്ടണ്‍ സ്വന്തമാക്കിയത്. 2021-22 സീസണ്‍ കഴിയുന്നത് വരെ താരം എവർട്ടണുവേണ്ടി പന്തുതട്ടും.
ഫ്രാങ്ക് ലാംപാര്‍ഡ് പുതിയ പരിശീലകനായി സ്ഥാനമേറ്റതിനു പിന്നാലെയാണ് വാന്‍ ബീക്കിനെ എവര്‍ട്ടണ്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ക്രിസ്റ്റല്‍ പാലസും വാന്‍ ബീക്കിനെ സ്വന്തമാക്കാനായി മുൻ നിരയിൽ ഉണ്ടായിരുന്നു.
'ഞാൻ ഇപ്പോൾ എവർട്ടന്‍റെ താരമാണ്. ക്ലബിലെത്താനായതിൽ ഏറെ സന്തോഷമുണ്ട്. മികച്ച താരങ്ങളുള്ള കരുത്തുറ്റ ക്ലബാണ് എവർട്ടണ്‍. എന്‍റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തി ടീമിന് വിജയങ്ങൾ നേടിക്കൊടുക്കാനാകും എന്നാണ് പ്രതീക്ഷ'. വാന്‍ ബീക്ക് പറഞ്ഞു.