ദോഹ: ഫിഫ ലോകകപ്പില്‍ തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യം വയ്‌ക്കുന്ന അര്‍ജന്‍റീനയും ഫ്രാന്‍സും ഞായറാഴ്‌ച ലുസൈല്‍ സ്റ്റേഡിയത്തില്‍ നേര്‍ക്കുനേരെത്തുമ്പോള്‍ തീപാറുമെന്നുറപ്പാണ്. നിലവിലെ ജേതാക്കളായ ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യം വയ്‌ക്കുമ്പോള്‍ 36 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് ലയണല്‍ മെസിയുടെ നേതൃത്വത്തിലിറങ്ങുന്ന അര്‍ജന്‍റീനയുടെ ശ്രമം.
ഈ ലോകകപ്പോടെ അര്‍ജന്‍റീനന്‍ കുപ്പായമഴിക്കുമെന്ന് മെസി പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ ഖത്തറില്‍ കിരീടമുയര്‍ത്തിയുള്ള ഒരു വിരമിക്കലിനപ്പുറം മറ്റൊന്നും മെസിയുടെയും ആരാധകരുടെയും മനസിലില്ലെന്നത് വ്യക്തമാണ്. എന്നാല്‍ ഖത്തറില്‍ അര്‍ജന്‍റീന കിരീടം ഉയര്‍ത്താതിരിക്കാന്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ്.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് റഷ്യയില്‍ നേരിട്ട അര്‍ജന്‍റീനയോ മെസിയോ അല്ല ഇപ്പോഴുള്ളതെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ദെഷാംപ്‌സ് പറഞ്ഞു. "ടൂർണമെന്‍റിന്‍റെ തുടക്കം മുതൽ മിന്നുന്ന ഫോമിലാണ് മെസി. നാല് വർഷം മുമ്പ് കാര്യങ്ങൾ വ്യത്യസ്‌തമായിരുന്നു.