യൂജീന്‍ (യുഎസ്): ഡയമണ്ട് ലീഗില്‍ (Diamond League) കിരീടം നിലനിര്‍ത്താനാകാതെ ലോകചാമ്പ്യനും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ നീരജ് ചോപ്ര (Neeraj Chopra). ഡയമണ്ട് ലീഗിലെ നിലവിലെ ചാമ്പ്യനായ നീരജ് ഇത്തവണ ഡയമണ്ട് ലീഗ് ഫൈനല്‍സില്‍ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത് (Diamond League Finals 2023). കലാശപ്പോരില്‍ 83.80 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനം ഉറപ്പിച്ചത് (Neeraj Chopra Score In Diamond League 2023).
ചെക്ക് റിപ്പബ്ലിക്ക് താരം യാക്കൂബ് വാല്‍ഡെജാണ് (Jakub Vadlejch) ഇപ്രാവശ്യം ഒന്നാം സ്ഥാനം നേടിയത്. 84.24 മീറ്റര്‍ എറിഞ്ഞാണ് ചെക്ക് താരം ഒന്നാം സ്ഥാനം പിടിച്ചത് (Diamond League Finals 2023 Javelin Champion). സൂറിച്ച് ഡയമണ്ട് ലീഗിലും നീരജ് ചോപ്രയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ വാല്‍ഡെജിന് സാധിച്ചിരുന്നു.
ഡയമണ്ട് ലീഗില്‍ ജാവലിന്‍ വിഭാഗത്തില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ മാത്രം താരമായി മാറാനുള്ള അവസരമായിരുന്നു നീരജ് ചോപ്രയ്‌ക്ക് നഷ്‌ടമായത്. ഫൈനലില്‍ നീരജിന്‍റെ ആദ്യ ത്രോ ഫൗളായി മാറുകയായിരുന്നു. എന്നാല്‍, ആദ്യത്തെ അവസരത്തില്‍ തന്നെ മത്സരത്തില്‍ ലീഡ് പിടിക്കാന്‍ വാല്‍ഡെജിനായി.
84.01 മീറ്ററായിരുന്നു വാല്‍ഡെജ് ആദ്യം ശ്രമത്തില്‍ ജാവലിന്‍ എത്തിച്ചത് (Jakub Vadlejch First Attempt In Diamond League Finals). രണ്ടാം ശ്രമത്തില്‍ പിഴവ് തിരുത്താന്‍ നീരജിന് സാധിച്ചു. മത്സരത്തില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചതും നീരജ് തന്‍റെ രണ്ടാമത്തെ ത്രോയിലായിരുന്നു.