കേരളം

kerala

ETV Bharat / sports

ടോക്കിയോ പ്രതീക്ഷകള്‍ക്ക് വിരാമം ; ക്വാളിഫയറില്‍ നിന്നും അമിത് ധങ്കര്‍ പുറത്ത് - Amit Dhankar,

മോൾഡോവയുടെ മിഹൈൽ സാവയോട് 6-9നാണ് ധങ്കര്‍ പരാജയം സമ്മതിച്ചത്.

SPORTS  അമിത് ധങ്കര്‍  ടോക്കിയോ  ഒളിമ്പിക് പ്രതീക്ഷകള്‍  World Olympic Qualifiers  ലോക ഒളിമ്പിക് ക്വാളിഫയര്‍  Sumit Malik  Amit Dhankar,  ഗുസ്തി
ടോക്കിയോ പ്രതീക്ഷകള്‍ക്ക് വിരാമം; ക്വാളിഫയറില്‍ നിന്നും അമിത് ധങ്കര്‍ പുറത്ത്

By

Published : May 6, 2021, 7:59 PM IST

സോഫിയ (ബൾഗേറിയ): ടോക്കിയോ ഒളിമ്പിക് പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യന്‍ ഗുസ്തി താരങ്ങളായ സത്യവാർട്ട് കഡിയനും സുമിത് മാലിക്കും. ഇരുതാരങ്ങളും ലോക ഒളിമ്പിക് ക്വാളിഫയറിന്‍റെ ക്വാർട്ടർ ഫൈനലില്‍ കടന്നു. 97 കിലോ വിഭാഗത്തില്‍ പ്യൂർട്ടോറിക്കോയുടെ ഇവാൻ അമാദൂർ റാമോസിനെയാണ് സത്യവാര്‍ട്ട് തോല്‍പ്പിച്ചത്. 125 കിലോ വിഭാഗത്തിലാണ് സുമിത് മാലിക്കിന്‍റെ വിജയം.

read more: സ്പാനിഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് വിയ ഒഡിഷ എഫ്.സിയിലേക്ക്

കിർഗിസ്ഥാന്‍റെ അയാൽ ലസാരെവിനെയാണ് താരം പരാജയപ്പെടുത്തിയത്. അതേസമയം മറ്റൊരു താരമായ അമിത് ധങ്കര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. 74 കിലോ വിഭാഗത്തില്‍ മത്സരിച്ച താരം മോൾഡോവയുടെ മിഹൈൽ സാവയോട് 6-9നാണ് പരാജയം സമ്മതിച്ചത്. ഇതോടെ ടോക്കിയോയില്‍ 74 കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതിനിധിയുണ്ടാവില്ല.

ABOUT THE AUTHOR

...view details