മുംബൈ:പഠാന്‍ സിനിമയെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ കനക്കുന്നതിനിടെയാണ് ഫുട്‌ബോള്‍ ലോകകപ്പിന്‍റെ ഫൈനല്‍ വേദിയില്‍ ഇന്ത്യക്ക് അഭിമാനമായി ദീപിക പദുകോണ്‍ എത്തിയത്. കാല്‍പ്പന്ത് കളിയുടെ കനക കിരീടം ലുസൈല്‍ സ്റ്റേഡിയത്തില്‍ മുന്‍ സ്‌പാനിഷ് ഫുട്‌ബോള്‍ താരം ഐകര്‍ കസിയസിനൊപ്പം അവതരിപ്പിക്കാനുള്ള ദൗത്യമായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ താരത്തിനുണ്ടായിരുന്നത്. ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റന്‍റെ ബ്രാന്‍ഡ് അംബാസഡറായതോടെയാണ് ലോകകപ്പ് വേദിയിലേക്ക് ദീപിക ക്ഷണിക്കപ്പെട്ടത്.
ലോകഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ വേദിയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരത്തിന് ഇത്തരമൊരു അവസരം ലഭിക്കുന്നത്. പിന്നാലെ തനിക്ക് ലഭിച്ച അവസരത്തില്‍ നന്ദി പ്രകടിപ്പിച്ച് താരം രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ബോളിവുഡ് നടിയുടെ പ്രതികരണം.