കേരളം

kerala

ETV Bharat / sports

ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പ്; ദീപക് പുനിയക്ക് വെള്ളി - Asian Championship

ചാമ്പ്യന്‍ഷിപ്പില്‍ ഏഴുമെഡലുകളാണ് ഇന്ത്യന്‍ സംഘം നേടിയത്.

sports  Deepak Punia  ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പ്  ദീപക് പുനിയ  Deepak Punia  Asian Championship  ഗുസ്തി
ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പ്: ദീപക് പുനിയക്ക് വെള്ളി

By

Published : Apr 19, 2021, 11:53 AM IST

അൽമാറ്റി (കസാക്കിസ്ഥാൻ): ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പില്‍ ഇന്ത്യന്‍ താരം ദീപക് പുനിയക്ക് വെള്ളി. 86 കിലോ വിഭാഗം ഫെെനലില്‍ ഇറാന്‍റെ ഒളിമ്പിക് ചാമ്പ്യൻ ഹസ്സൻ യസ്ദാനിയാടാണ് താരം 10-0 ന് പരാജയപ്പെട്ടത്. ഇത് രണ്ടാം തവണയാണ് രണ്ടുവട്ടം ലോക ചാമ്പ്യന്‍ കൂടിയായ ഇറാന്‍ താരത്തോട് ദീപക് പരാജയപ്പെടുന്നത്.

മറ്റൊരു ഇന്ത്യന്‍ താരമായ സഞ്ജിത്തിന് 92 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടാനായിട്ടുണ്ട്. ഉസ്ബസ്ക്കിസ്ഥാന്‍റെ റുസ്തം ഷോഡീവിനെ 11-8 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് താരം വെങ്കല മെഡല്‍ നേടിയത്. അതേസമയം ചാമ്പ്യന്‍ഷിപ്പില്‍ ഏഴുമെഡലുകളാണ് ഇന്ത്യന്‍ സംഘം നേടിയത്.

എന്നാല്‍ 57 കിലോ വിഭാഗത്തില്‍ മത്സരിച്ച രവി ദാഹിയക്ക് മാത്രമാണ് സ്വര്‍ണം നേടാനായത്. ഇറാന്‍റെ അലിറേസാ നോസ്‌റാ തോലയെയാണ് രവി ദാഹിയ തോൽപ്പിച്ചത്. 9-4 എന്ന സ്കോറിനായിരുന്നു താരത്തിന്‍റെ വിജയം. എന്നാൽ 74 കിലോഗ്രാം വിഭാഗത്തിലെ ദേശീയ ചാമ്പ്യൻ സന്ദീപ് സിങ് മാൻ, സുമിത് മാലിക് (125 കിലോഗ്രാം) എന്നിവർക്ക് മെഡൽ റൗണ്ടിലേക്കെത്താനാരുന്നില്ല.

ABOUT THE AUTHOR

...view details