യവുണ്ടെ: കാമറൂണില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിനു മുന്നില്‍ തിക്കിലും തിരക്കിലും ആറുമരണം. തലസ്ഥാനമായ യുവുണ്ടേയിലെ ഒലംബെ സ്റ്റേഡിയത്തിലാണ് ദുരന്തമുണ്ടായത്. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്‌ബോൾ മത്സരം ആരംഭിക്കുന്നത് മുന്നേ സ്റ്റേഡിയത്തിലേക്ക് കാണികൾ കൂട്ടമായി തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ 40 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാമറൂണ്‍- കൊമോറസ് ടീമുകളുടെ മത്സരത്തിനിടെയാണ് അപകടം. 60,000 കാണികളെ വഹിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കാണികളുടെ എണ്ണം 48,000 ആയി ചുരുക്കിയിരുന്നു. ഇതോടെ കാണികൾ സ്റ്റേഡിയത്തിലേക്ക് കയറിപ്പറ്റാൻ തിക്കും തിരിക്കും കൂട്ടുകയായിരുന്നു.