ബര്‍മിങ്‌ഹാം: കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍. പുരുഷന്മാരുടെ 109 കിലോ വിഭാഗത്തില്‍ ലൗപ്രീത് സിങ് വെങ്കലം നേടി. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 355 കിലോയാണ് ലൗപ്രീത് ഉയർത്തിയത്.
സ്‌നാച്ചിലെ ആദ്യ ശ്രമത്തിൽ 157 കിലോയാണ് ലൗപ്രീത് ഉയര്‍ത്തിയത്. രണ്ടാം ശ്രമത്തിൽ 161 കിലോ ഉയര്‍ത്തിയ താരം മൂന്നാം ശ്രമത്തില്‍ അത് 163 കിലോയാക്കി ഉയര്‍ത്തി. ക്ലീൻ ആൻഡ് ജെർക്കിലെ ആദ്യ ശ്രമത്തിൽ 185 കിലോയാണ് 25കാരൻ ഉയർത്തിയത്.