ബിര്‍മിങ്ഹാം :കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഒളിമ്പിക് മെഡല്‍ ജേതാവ് മീരാഭായി ചാനുവാണ് ഇന്ത്യയ്‌ക്കായി ഗെയിംസിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ചാനുവിന്‍റെ നേട്ടം.
കോമണ്‍വെല്‍ത്ത് ഗെയിംസ് : റെക്കോഡോടെ ആദ്യ സ്വര്‍ണം നേടി മീരാഭായി ചാനു - കോമണ്‍വെല്‍ത്ത് ഗെയിംസ്
വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ചാനുവിന്‍റെ സുവര്‍ണനേട്ടം
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഗെയിംസ് റെക്കോഡോടെ ആദ്യ സ്വര്‍ണം നേടി മീരാഭായി ചാനു
മത്സരത്തില്‍ 201കിലോ ഉയർത്തിയ ചാനു ഗെയിം റെക്കോഡോടെയാണ് സുവര്‍ണനേട്ടം സ്വന്തമാക്കിയത്. ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണ് ഇത്. നേരത്തേ പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്‌ക്കായി സങ്കേത് മഹാദേവ് സര്‍ഗര്‍ വെള്ളി നേടി.
പിന്നാലെ പുരുഷന്മാരുടെ 61 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഗുരുരാജ് പൂജാരി ഇന്ത്യയ്‌ക്കായി വെങ്കലവും സ്വന്തമാക്കിയിരുന്നു.