ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജമ്പില്‍ മലയാളി താരങ്ങളായ എം.ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലില്‍. പുരുഷ വിഭാഗം യോഗ്യത മത്സരത്തിലെ ആദ്യ ശ്രമത്തില്‍ തന്നെ 8.05 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ ഫൈനല്‍ ഉറപ്പാക്കിയത്. യോഗ്യത റൗണ്ടില്‍ 8 മീറ്റര്‍ പിന്നിട്ട ഏക താരമാണ് ശ്രീശങ്കര്‍.
കോമണ്‍വെല്‍ത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറും മുഹമ്മദ് അനീസും ഫൈനലില്‍ - Murali Sreeshankar
യോഗ്യത മത്സരത്തിലെ ആദ്യ ശ്രമത്തില്‍ തന്നെ 8.05 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ ഫൈനല്‍ ഉറപ്പാക്കിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറും മുഹമ്മദ് അനീസും ഫൈനലില്‍
ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തിയാണ് മുഹമ്മദ് അനീസ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. തന്‍റെ രണ്ടാം ശ്രമത്തില്‍ കണ്ടെത്തിയ 7.68 മീറ്ററാണ് അനീസിന്‍റെ മികച്ച ദൂരം. മൊത്തത്തില്‍ എട്ടാം സ്ഥാനമാണ് അനീസിനുള്ളത്. എട്ട് മീറ്ററോ അല്ലെങ്കില്‍ രണ്ട് ഗ്രൂപ്പുകളിലായുള്ള യോഗ്യത മത്സരത്തില്‍ ആദ്യ 12 സ്ഥാനങ്ങളിലെത്തുന്ന താരങ്ങളോയാണ് ഫൈനലിന് യോഗ്യത നേടുക.
also read:Watch: കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യൻ സൈക്ലിസ്റ്റ് മീനാക്ഷിക്ക് അപകടം