ബിര്‍മിങ്ഹാം:കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത വിഭാഗം ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ ടീം ക്വാര്‍ട്ടറില്‍. ഗെയിംസിന്‍റെ ഒന്നാം ദിനം രണ്ട് ജയങ്ങള്‍ സ്വന്തമാക്കിയാണ് മണിക ബത്രയുടെ നേതൃത്വത്തിലുള്ള ടീം മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ 3-0-ന്ന് ഫിജിയെ തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം.
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യന്‍ വനിത ടേബിള്‍ ടെന്നീസ് ടീം ക്വാര്‍ട്ടറില്‍ - മണിക ബത്ര
ആദ്യ മത്സരം സൗത്താഫ്രിക്കയെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ വനിത ടീം രണ്ടാം മത്സരത്തില്‍ ഫിജിയെയാണ് തകര്‍ത്തത്
മണിക ബത്ര, ദിയ ചിത്തലെ, റീത്ത് ടെന്നീസണ്‍, ശ്രീജ അകുല എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ഏകപക്ഷീയമായാണ് ഫിജിയെയും, ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയും ഇന്ത്യന്‍ ടീം മറികടന്നത്. പുരുഷവിഭാഗത്തില്‍ ബാര്‍ബഡോസിനെ ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയിരുന്നു.
ഫിജിക്കെതിരെ ഡബിള്‍സ് വിഭാഗത്തില്‍ ദിയ ചിത്തലെ ശ്രീജ അകുല സഖ്യമാണ് ആദ്യ ജയം സ്വന്തമാക്കിയത്. മൂന്ന് സെറ്റ് നേടിയ സംഘം ഫിജിയുടെ ഗ്രേസ് റോസി- തൗസ് ടൈറ്റാന (Toues Titana) സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. വനിത സിംഗിള്‍സില്‍ മാണിക മണിക ബത്ര, ശ്രീജ അകുല എന്നിവരും ഇന്ത്യയ്ക്കായി അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.