കേരളം

kerala

CWG 2022 | കോമണ്‍വെല്‍ത്ത് ഗെയിംസ്; സ്വര്‍ണ മെഡല്‍ ഇടിച്ചിട്ട് നിതു

ബര്‍മിങ്‌ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ്ങില്‍ ഇന്ത്യയ്‌ക്ക് ആദ്യ സ്വര്‍ണം.

By

Published : Aug 7, 2022, 3:58 PM IST

Published : Aug 7, 2022, 3:58 PM IST

CWG 2022  Nitu Ghanghas wins gold  Nitu Ghanghas  Nitu Ghanghas wins gold in women s minimumweight category  നിതു ഗംഗാസിന് സ്വര്‍ണം  നിതു ഗംഗാസ്  കോമണ്‍വെല്‍ത്ത് ഗെയിംസ്
CWG 2022 | കോമണ്‍വെല്‍ത്ത് ഗെയിംസ്; സ്വര്‍ണ മെഡല്‍ ഇടിച്ചിട്ട് നിതു

ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് 14-ാം സ്വര്‍ണം. വനിതകളുടെ ബോക്‌സിങ്ങില്‍ നിതു ഗംഗാസ് സ്വര്‍ണം നേടി. മിനിമം വെയ്‌റ്റ് (45kg-48kg) കാറ്റഗറിയിലാണ് നിതുവിന്‍റെ സുവര്‍ണ നേട്ടം.

ഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ ഡെമി-ജേഡ് റെസ്‌റ്റാനെയാണ് നിതു കീഴടക്കിയത്. എല്ലാ വിധി കര്‍ത്താക്കളും ഏകകണ്‌ഠമായാണ് നിതുവിനെ വിജയിയായി തിരഞ്ഞെടുത്തത്. നേരത്തെ രണ്ട് യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുള്ള നിതുവിന്‍റെ ആദ്യ സീനിയർ മെഡലാണിത്.

ബര്‍മിങ്‌ഹാം ഗെയിംസ് ബോക്‌സിങ്ങില്‍ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന ആദ്യ സ്വര്‍ണം കൂടിയാണിത്.

also read: CWG 2022 | 'ക്ഷമാപണമല്ല, ആഘോഷമാണ് വേണ്ടത്'; വെങ്കല നേട്ടത്തില്‍ പൂജ ഗെലോട്ടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ABOUT THE AUTHOR

...view details