ബര്‍മിങ്‌ഹാം:കോമൺവെൽത്ത് ഗെയിംസ് ഗുസ്‌തിയില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് ബജ്‌റംഗ് പുനിയ ക്വാര്‍ട്ടറില്‍. പുരുഷന്മാരുടെ 65 കിലോഗ്രാം മത്സരത്തില്‍ നൗറുവിന്‍റെ ലോവി ബിങ്‌ഹാമിനെയാണ് താരം തോല്‍പ്പിച്ചത്. രണ്ട് മിനിട്ടില്‍ താഴെ മാത്രം സമയത്തില്‍ എതിരാളിയെ മലര്‍ത്തിയടിച്ചാണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ പുനിയയുടെ മുന്നേറ്റം.
CWG 2022 | എതിരാളിയെ അനായാസം മലര്‍ത്തിയടിച്ച് ബജ്‌രംഗ് പുനിയ ക്വാര്‍ട്ടറില്‍: വീഡിയോ - ബര്‍മിങ്‌ഹാം ഗെയിംസ്
പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്‌തിയുടെ പ്രീ ക്വാര്‍ട്ടറില്‍ രണ്ട് മിനിട്ടില്‍ എതിരാളിയെ കീഴടക്കി ഇന്ത്യന്‍ താരം ബജ്‌റംഗ് പുനിയ.
CWG 2022 | എതിരാളിയെ മലര്‍ത്തിയടിച്ച് പുനിയ; അനായാസം ക്വാര്‍ട്ടറില്‍
മൗറീഷ്യസിന്‍റെ ജീൻ ഗൈലിയൻ ജോറിസ് ബന്ദൗവാണ് ക്വാര്‍ട്ടറില്‍ പൂനിയയുടെ എതിരാളി. അതേസമയം ദീപക് പുനിയ (86 കിലോഗ്രാം), മോഹിത് ഗ്രെവാൾ (125 കിലോഗ്രാം), അൻഷു മാലിക് (57 കി.ഗ്രാം), സാക്ഷി മാലിക് (62 കി.ഗ്രാം), ദിവ്യ കക്രാൻ (68 കി.ഗ്രാം) എന്നീ ഇന്ത്യന്‍ താരങ്ങളും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.