ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഡബിള്‍സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്‌ക്ക് വെള്ളി. ഫൈനലില്‍ ഇന്ത്യയുടെ അചന്ത ശരത് കമല്‍, സതിയന്‍ ജ്ഞാനശേഖരന്‍ സഖ്യം ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതോടെയാണ് സ്വര്‍ണം നഷ്‌ടമായത്. ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തില്‍ 2-3 സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്.
CWG 2022 | പുരുഷ ഡബിള്‍സ് ടേബിള്‍ ടെന്നീസ് ഫൈനലില്‍ പൊരുതി വീണു, ഇന്ത്യന്‍ സഖ്യത്തിന് വെള്ളി - പോൾ ഡ്രിങ്‌ഹാൾ
അചന്ത ശരത് കമല്‍, സതിയന്‍ ജ്ഞാനശേഖരന്‍ സഖ്യം ഫൈനലില്‍ ഇംഗ്ലണ്ടിനോടാണ് പരാജയപ്പെട്ടത്.
ആദ്യ സെറ്റ് 11-8 എന്ന സ്‌കോറിന് നേടി മത്സരത്തില്‍ മികച്ച രീതിയിലാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ രണ്ടും മൂന്നും സെറ്റം സ്വന്തമാക്കി ഇംഗ്ളണ്ട് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് പ്രഹരമേല്‍പ്പിച്ചു. 8-11, 3-11, എന്നീ സ്‌കോറുകള്‍ക്കാണ് ഇന്ത്യ രണ്ട് സെറ്റുകള്‍ കൈവിട്ടത്.
നാലം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ 11-7 എന്ന സ്കോറിന് വിജയിച്ച് മത്സരത്തില്‍ ഇംഗ്ലണ്ടിനൊപ്പമെത്തി. എന്നാല്‍ അഞ്ചാം സെറ്റില്‍ ഇന്ത്യയെ 4-11 എന്ന സ്‌കോറില്‍ തളച്ച് ഇംഗ്ലണ്ടിന്‍റെ പോൾ ഡ്രിങ്‌ഹാൾ, ലിയാം പിച്ച്‌ഫോർഡ് സഖ്യം സ്വര്‍ണം സ്വന്തമാക്കി.