ബർമിങ്ഹാം:കോമൺവെൽത്ത് ഗെയിംസ് ബാഡ്‌മിന്‍റൺ പുരുഷ ഡബിള്‍സിലും സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ചിരാഗ്- സ്വാതിക് സഖ്യമാണ് ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടിയത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ സഖ്യം എതിരാളികളെ 21-15, 21-13 എന്നീ സ്‌കോറുകള്‍ക്കാണ് തകര്‍ത്തത്.
ഡബിള്‍സ് ഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ ലെയ്‌ന്‍ - വെന്‍റി സഖ്യത്തെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പുരുഷ-വനിത സിംഗിള്‍സില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് ഡബിള്‍സിലും ഇന്ത്യ മെഡല്‍ നേട്ടത്തിലേക്ക് എത്തിയത്. പുരുഷ സിംഗിള്‍സ് പോരാട്ടത്തില്‍ ലക്ഷ്യസെന്നും, വനിതകളില്‍ പിവി സിന്ധുവുമാണ് ഇന്ത്യയ്‌ക്കായി ഇന്ന് സ്വര്‍ണമണിഞ്ഞത്.