ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് സ്വര്‍ണം. വനിതകളുടെ സിംഗിള്‍സ് ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെയാണ് സിന്ധു അടിയറവ് പറയിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് സിന്ധുവിന്‍റെ വിജയം. സ്‌കോര്‍: 21-15 21-13.
CWG 2022 | കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിന് സ്വര്‍ണം - pv sindhu vs Michell Li
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ വ്യക്തിഗത സ്വര്‍ണം നേടി പിവി സിന്ധു.
CWG 2022 | കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിന് സ്വര്‍ണം
പരിക്ക് അതിജീവിച്ച് കളിച്ച സിന്ധുവിന് പല ഘട്ടത്തിലും മിഷേല്‍ കടുത്ത വെല്ലിവിളി ഉയര്‍ത്തിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിന്‍റെ ആദ്യ വ്യക്തിഗത സ്വര്‍ണമാണിത്. 2014ല്‍ വെങ്കലവും 2018ല്‍ വെള്ളിയും നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു.