ബെർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ പാരാ പവർലിഫ്റ്റിങ് ഹെവിവെയിറ്റ് വിഭാഗത്തിൽ സ്വർണമെഡൽ നേടി ഇന്ത്യൻ താരം സുധീർ. ഏഷ്യൻ പാരാ ഗെയിംസ് വെങ്കല മെഡൽ ജേതാവാണ് സുധീർ. ആദ്യ ശ്രമത്തിൽ 208 കിലോ ഉയർത്തിയ താരം രണ്ടാം ശ്രമത്തിൽ 212 കിലോ ഉയർത്തി 134.5 പോയിന്‍റ് നേടിയാണ് റെക്കോഡോടെ സ്വർണം സ്വന്തമാക്കിയത്.
CWG 2022| ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം: പാരാ പവർലിഫ്റ്റിങ്ങിൽ സുധീറിന് റെക്കോഡ് - കോമൺവെൽത്ത് ഗെയിംസ്
212 കിലോഗ്രാം ഭാരം ഉയർത്തി 134.5 പോയിന്‍റ് നേടിയാണ് സുധീറിന്റെ സ്വർണ നേട്ടം.
![CWG 2022| ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം: പാരാ പവർലിഫ്റ്റിങ്ങിൽ സുധീറിന് റെക്കോഡ് CWG 2022 para powerlifting mens heavyweight Sudhir wins gold in para powerlifting പാരാ പവർലിഫ്റ്റിങ് ഹെവിവെയിറ്റ് കോമൺവെൽത്ത് ഗെയിംസ് പാരാ പവർലിഫ്റ്റിങ് ഹെവിവെയിറ്റ് വിഭാഗത്തിൽ സ്വർണം നേടി സുധീർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16018692-thumbnail-3x2-.jpeg)
ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിൽ പാരാ സ്‌പോർട്‌സ് വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യത്തെ താരമാണ് പോളിയോ ബാധിതനായ 27കാരനായ സുധീർ. 133.6 പോയിന്‍റുമായി ഇകെച്ചുക്വു ക്രിസ്റ്റ്യൻ ഒബിചുക്വു വെള്ളിയും 130.9 പോയിന്‍റുമായി മിക്കി യൂൾ വെങ്കലവും നേടി.
ജൂണിൽ ദക്ഷിണ കൊറിയയിൽ നടന്ന വേൾഡ് പാരാ പവർലിഫ്റ്റിങ് ഏഷ്യ-ഓഷ്യാനിയ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ 214 കിലോഗ്രാം ഉയർത്തി വെങ്കലം നേടിയിരുന്നു. 2013ൽ സോനിപത്തിൽ ഭാരോദ്വഹനം ആരംഭിച്ച സുധീർ അടുത്ത വർഷം നടക്കാനിരിക്കുന്ന ഹാങ്‌ഷൗ 2022 ഏഷ്യൻ പാരാ ഗെയിംസിനും യോഗ്യത നേടിയിട്ടുണ്ട്.