ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് വെള്ളി. സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ പരാജയപ്പെട്ടത്. എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി.
CWG 2022: പുരുഷഹോക്കിയില്‍ ഓസ്‌ട്രേലിയയോട് തോല്‍വി; ഇന്ത്യയ്‌ക്ക് വെള്ളി - കോമണ്‍വെല്‍ത്ത് ഗെയിംസ്
മെഡല്‍പോരാട്ടത്തില്‍ എതിരില്ലാത്ത് ഏഴ് ഗോളുകള്‍ക്കാണ് ഓസ്‌ട്രേലിയന്‍ പുരുഷ ഹോക്കി ടീം ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ഓസ്‌ട്രേലിയയ്‌ക്കായി ജേക്കബ് ആന്‍ഡേഴ്‌ൺ, നഥാന്‍ എഫ്‌റൗസ് എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടി. ടോം വിക്കാം, ബ്ലേക്ക് ഗ്ലോവേഴ്‌സ്, ഫ്ലിന്‍ ഒഗില്‍വി എന്നിവരാണ് ഓരോ ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായി ഏഴാമത്തെ പ്രാവശ്യമാണ് ഓസ്‌ട്രേലിയ കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ സ്വര്‍ണം നേടുന്നത്.
ഗെയിംസ് ചരിത്രത്തില്‍ പുരുഷ ഹോക്കിയില്‍ മറ്റൊരു ടീമും സ്വര്‍ണം നേടിയിട്ടില്ല. നേരത്തെ ഇന്ത്യ രണ്ട് പ്രാവശ്യം ഗെയിംസ് ഹോക്കിയില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നെങ്കിലും ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയാണ് ചെയ്‌തത്. 2010-ലും 2014-ലുമാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഇതിന് മുന്‍പ് ഫൈനലില്‍ പരാജയപ്പെട്ടത്.