കേരളം

kerala

ETV Bharat / sports

Watch: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്; ഇന്ത്യൻ സൈക്ലിസ്റ്റ് മീനാക്ഷിക്ക് അപകടം - ഇന്ത്യൻ സൈക്ലിസ്റ്റ് മീനാക്ഷി

വനിതകളുടെ 10 കിലോമീറ്റർ സ്‌ക്രാച്ച് റേസിനിടെയാണ് മീനാക്ഷിക്ക് അപകടം സംഭവിച്ചത്.

CWG 2022  commonwealth games  Indian Cyclist Meenakshi Suffers Horrific Crash  Indian Cyclist Meenakshi  Meenakshi  കോമണ്‍വെല്‍ത്ത്‌ ഗെയിംസ്  ഇന്ത്യൻ സൈക്ലിസ്റ്റ് മീനാക്ഷിക്ക് അപകടം  ഇന്ത്യൻ സൈക്ലിസ്റ്റ് മീനാക്ഷി  മീനാക്ഷി
Watch: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്; ഇന്ത്യൻ സൈക്ലിസ്റ്റ് മീനാക്ഷിക്ക് അപകടം

By

Published : Aug 2, 2022, 3:27 PM IST

ബര്‍മിങ്‌ഹാം:കോമണ്‍വെല്‍ത്ത്‌ ഗെയിംസ് മത്സരത്തിനിടെ ഇന്ത്യന്‍ സൈക്ലിങ് താരം മീനാക്ഷി അപകടത്തില്‍പെട്ടു. വനിതകളുടെ 10 കിലോമീറ്റർ സ്‌ക്രാച്ച് റേസിനിടെയാണ് താരത്തിന് അപകടം സംഭവിച്ചത്. റേസിനിടെ ട്രാക്കില്‍ തെന്നി വീണ മീനാക്ഷിയുടെ ശരീരത്തിലൂടെ മറ്റൊരു മത്സരാര്‍ഥിയുടെ സൈക്കിള്‍ കയറുകയും ചെയ്‌തു.

ന്യൂസിലൻഡിന്‍റെ ബ്രയോണി ബോത്തയുടെ സൈക്കിളാണ് മീനാക്ഷിയുടെ ശരീരത്തില്‍ കയറിയത്. ഇതേ തുടര്‍ന്ന് കിവീസ് താരവും ട്രാക്കില്‍ തെറിച്ചുവീണു. അപകടം നടന്നയുടനെ ഡോക്‌ടർമാർ സ്ഥലത്ത് എത്തിയിരുന്നു.

സ്‌ട്രെച്ചറിലാണ് മീനാക്ഷിയെ പുറത്ത് എത്തിച്ചത്. താരത്തിന്‍റെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

also read: കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ ഹര്‍ജിന്ദര്‍ കൗറിന് വെങ്കലം

ABOUT THE AUTHOR

...view details