കേരളം

kerala

ETV Bharat / sports

CWG 2022 | വേഗതയേറിയ താരങ്ങളായി ഫെര്‍ഡിനാന്‍ഡും എലെയ്ന്‍ തോംപ്‌സണും - ഫെര്‍ഡിനാന്‍ഡ് ഒമാന്യാലക്ക് നൂറ് മീറ്ററില്‍ സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷവിഭാഗം 100 മീറ്ററില്‍ 10.02 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌താണ് ഫെര്‍ഡിനാന്‍ഡ് സ്വര്‍ണം നേടിയത്.

CWG 2022  Ferdinand Omanyala wins 100m Commonwealth gold  Elaine Thompson wins 100m Commonwealth gold  Ferdinand Omanyala  Elaine Thompson  കോമണ്‍വെല്‍ത്ത് ഗെയിംസ്  Commonwealth games  എലെയ്ന്‍ തോംപ്‌സണ്‍ ഹെറ  ഫെര്‍ഡിനാന്‍ഡ് ഒമാന്യാല  ഫെര്‍ഡിനാന്‍ഡ് ഒമാന്യാലക്ക് നൂറ് മീറ്ററില്‍ സ്വര്‍ണം  എലെയ്ന്‍ തോംപ്‌സണ് നൂറ് മീറ്ററില്‍ സ്വര്‍ണം
CWG 2022 | വേഗതയേറിയ താരങ്ങളായി ഫെര്‍ഡിനാന്‍ഡും എലെയ്ന്‍ തോംപ്‌സണും

By

Published : Aug 5, 2022, 5:59 PM IST

ബര്‍മിങ്‌ഹാം:കോമണ്‍വെല്‍ത്ത് ഗെയിംസിലെ വേഗതയേറിയ താരങ്ങളായി കെനിയയുടെ ഫെര്‍ഡിനാന്‍ഡ് ഒമാന്യാലയും ജമൈക്കയുടെ എലെയ്ന്‍ തോംപ്‌സണ്‍ ഹെറയും. പുരുഷവിഭാഗം 100 മീറ്ററില്‍ 10.02 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് ഒമാന്യാല സ്വര്‍ണം നേടിയത്. 10.13 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത കഴിഞ്ഞ ഗെയിംസിലെ ചാമ്പ്യനായിരുന്ന ദക്ഷിണാഫ്രിക്കയുടെ അകനി സിംബിംനെ വെള്ളിയും, 10.14 സെക്കന്‍ഡോടെ ശ്രീലങ്കയുടെ യാപുന്‍ അബിക്കൂണ്‍ വെങ്കലവും നേടി.

വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ 10.95 സെക്കന്‍ഡോടെയാണ് ഒളിമ്പിക് മെഡല്‍ ജേതാവായ എലെയ്ന്‍ തോംസണിന്‍റെ സുവര്‍ണ നേട്ടം. ഇതോടെ കഴിഞ്ഞമാസം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തായതിന്‍റെ നിരാശ മറികടക്കാനും താരത്തിന് കഴിഞ്ഞു. 11.01 സെക്കന്‍ഡോടെ സെയ്‌ന്‍റ് ലൂസിയയുടെ ജൂലിയന്‍ ആല്‍ഫ്രെഡ് വെള്ളിയും 11.07 സെക്കന്‍ഡോടെ ഇംഗ്ലണ്ടിന്‍റെ ഡാരില്‍ നെയ്ത വെങ്കലവും സ്വന്തമാക്കി.

ABOUT THE AUTHOR

...view details