ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്മാരുടെ ട്രിപ്പില്‍ ജമ്പില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി മലയാളി താരങ്ങള്‍. 17.03 മീറ്റര്‍ ചാടിയ എല്‍ദോസ് പോള്‍ സ്വര്‍ണം നേടിയപ്പോള്‍ 17.02 മീറ്റര്‍ ചാടി അബ്‌ദുള്ള അബൂബക്കര്‍ വെള്ളി സ്വന്തമാക്കി.
CWG 2022 | ചാടിയത് ചരിത്രത്തിലേക്ക്.. ട്രിപ്പിൾ ജമ്പില്‍ സ്വർണവും വെള്ളിയും മലയാളി താരങ്ങൾക്ക് - എൽദോസ് പോള്‍
കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ട്രിപ്പിൾ ജമ്പില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം ലഭിക്കുന്നത്. അഭിമാനമായി എല്‍ദോസ് പോളും അബ്‌ദുള്ള അബൂബക്കറും.
CWG 2022 | ചരിത്ര നേട്ടവുമായി മലയാളി താരങ്ങള്‍; ട്രിപ്പിൾ ജമ്പില്‍ എൽദോസ് പോളിന് സ്വര്‍ണം; അബ്ദുല്ല അബൂബക്കറിന് വെള്ളി
എല്‍ദോസ് തന്‍റെ മൂന്നാം ശ്രമത്തില്‍ സുവര്‍ണദൂരം കണ്ടെത്തിയപ്പോള്‍ തന്‍റെ അഞ്ചാം ശ്രമത്തിലാണ് അബ്ദുള്ള അബൂബക്കര്‍ വെള്ളിയിലേക്ക് കുതിച്ചത്. മത്സരത്തില്‍ 17 മീറ്റര്‍ മറികടക്കാനായത് ഇരുവര്‍ക്കും മാത്രമാണ്.
16.92 മീറ്റര്‍ ചാടിയ ബെര്‍മൂഡയുടെ പെരിഞ്ചീഫ് ജഹ്-നായാക്കാണ് വെങ്കലം. ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ട്രിപ്പിൾ ജമ്പില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം ലഭിക്കുന്നത്. കൂടാതെ ആദ്യമായാണ് ഒരു മലയാളി താരം വ്യക്തിഗത ഇനത്തില്‍ സ്വർണം നേടുന്നത്.
Last Updated : Aug 7, 2022, 5:39 PM IST