ബര്‍മിങ്‌ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ സ്വർണനേട്ടം തുടരുന്ന ഇന്ത്യൻ സംഘത്തിന് അഭിനന്ദന പ്രവാഹവുമായി രാജ്യം. രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍, കിരണ് റിജിജു, മുഖ്യമന്ത്രി പിണറായി വിജയൻ കായിക താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, ഗൗതം ഗംഭീർ തുടങ്ങി ഓട്ടേറെപ്പേർ താരങ്ങൾക്ക് ആശംസയുമായെത്തി.
എക്കാലത്തെയും അഭിമാന നേട്ടം എന്നാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു ട്വിറ്ററിൽ കുറിച്ചത്. ഇന്ന് നടന്ന ട്രിപ്പിൾ ജമ്പ് ഇവന്‍റ് ചരിത്രമാണ്. നമ്മുടെ കായികതാരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ഗെയിംസിൽ മെഡൽ സ്വന്തമാക്കിയ ഗുസ്‌തി താരങ്ങളെ അനുമോദിച്ചാണ് സച്ചിൻ ട്വീറ്റ് ചെയ്‌തത്.