ന്യൂഡല്‍ഹി:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത ഇന്ത്യന്‍ കരസേനയിലെ താരങ്ങള്‍ക്ക് അഭിനന്ദനവുമായി കരസേന മേധാവി മനോജ് പാണ്ഡെ. ഗെയിംസില്‍ പങ്കെടുത്ത 18 പേരില്‍ കരസേനയിലെ എട്ട് കായികതാരങ്ങളാണ് മെഡല്‍ നേടിയത്. നാല് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് കരസേനയിലെ കായിക താരങ്ങള്‍ ബര്‍മിങ്‌ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടിയത്.
CWG 2022 |മെഡല്‍ നേട്ടം പ്രശംസനീയം, സൈന്യത്തിലെ കായിക താരങ്ങള്‍ക്ക് അഭിനന്ദനവുമായി കരസേന മേധാവി മനോജ് പാണ്ഡെ
ബര്‍മിങ്‌ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ കരസേനയില്‍ നിന്നും 18 പേരാണ് പങ്കെടുത്തത്.
താരങ്ങളുടെ മെഡല്‍ നേട്ടം പ്രശംസനീയമാണെന്നും കരസേന മേധാവി അഭിപ്രായപ്പെട്ടു. 2001 മുതല്‍ ഇന്ത്യന്‍ സൈന്യം നടപ്പിലാക്കുന്ന മിഷൻ ഒളിമ്പിക് പ്രോഗ്രാമിന്റെ ഫലമാണ് ഈ മെഡലുകളെന്നും കരസേന മേധാവി അഭിപ്രായപ്പെട്ടു. ബുധനാഴ്‌ച (10-08-2022) ഡല്‍ഹി കന്‍റോണ്‍മെന്‍റില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് കരസേന മേധാവി മനോജ് പാണ്ഡെ ഗെയിംസില്‍ പങ്കെടുത്ത താരങ്ങളുമായി കൂടികാഴ്‌ച നടത്തിയത്.
ബര്‍മിങ്‌ഹാമില്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായി നാലാം സ്ഥാനാണ് ഇന്ത്യ ഇക്കുറി പോരാട്ടം അവസാനിപ്പിച്ചത്. 2018 ഗോൾഡ് കോസ്റ്റ് ഗെയിംസിലെ 26 സ്വർണം ഉൾപ്പെടെ 66 മെഡൽ എന്ന നേട്ടത്തിൽ എത്താൻ ഇന്ത്യക്ക് കഴിഞ്ഞില്ലെങ്കിലും പല ഇനങ്ങളിലും അപ്രതീക്ഷിതമായി കിട്ടിയ മെഡൽ നേട്ടം ഇരട്ടി മധുരമായി.