മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള സര്‍ മാറ്റ് ബുസ്ബി പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക്. ആരാധകരുടെ വോട്ടിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്. ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ പ്രസ്‌തുത പുരസ്കാരം നേടുന്നത്.
നേരത്തെ 2003/04, 2006/07, 2007/08 സീസണിലാണ് താരത്തിന്‍റെ പുരസ്‌കാര നേട്ടം. ഇതോടെ ഏറ്റവും കൂടുതല്‍ മാറ്റ് ബുസ്ബി പുരസ്കാരം നേടുന്ന താരമെന്ന ഡേവിഡ് ഡി ഗിയയുടെ റെക്കോഡിനൊപ്പമെത്താനും ക്രിസ്റ്റ്യാനോയ്‌ക്കായി. യുണൈറ്റഡിലേക്കുള്ള രണ്ടാം വരവില്‍ 24 ഗോളുകള്‍ നേടി ടീമിന്‍റെ ടോപ് സ്കോററാവാന്‍ ക്രിസ്റ്റ്യാനോയ്‌ക്ക് കഴിഞ്ഞു.