ലണ്ടന്‍ :ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ജര്‍മനിയിലേക്ക് ചേക്കേറാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ശ്രമം നടത്തിയതായി റിപ്പോര്‍ട്ട്. ബുണ്ടസ് ലിഗ വമ്പൻമാരായ ബയേൺ മ്യൂണിക്കിനെ താരത്തിന്‍റെ ഏജന്‍റ് ജോര്‍ജ് മെന്‍ഡെസ് സമീപിച്ചതായാണ് സ്‌കൈ ജര്‍മനി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ബയേണിന്‍റെ ഭാഗത്തുനിന്ന് അനുകൂലമായ മറുപടിയല്ല ലഭിച്ചതെന്നുമാണ് വിവരം.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ കൂടുതല്‍ ഗുണ നിലവാരമുള്ള താരങ്ങള്‍ യുണൈറ്റഡിലെത്താത്തതാണ് ക്രിസ്റ്റ്യാനോയെ ടീം വിടാന്‍ പ്രേരിപ്പിക്കുന്നത്. സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയിലേക്ക് ചേക്കേറാന്‍ ശ്രമം നടത്തുന്ന പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് പകരക്കാരനെ ബയേണിന് ആവശ്യമുണ്ട്.