മാഞ്ചസ്റ്റര്‍ : മകന്‍റെ വിയോഗത്തിന്‍റെ നീറ്റലിനിടെ ലിവര്‍പൂള്‍ ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുടുംബം. ചൊവ്വാഴ്‌ച ആൻഫീൽഡിലെ നടന്ന ലിവർപൂള്‍-മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിനിടെയാണ് ക്രിസ്റ്റ്യാനോയ്‌ക്ക് ലിവര്‍പൂള്‍ ആരാധകര്‍ പിന്തുണയറിയിച്ചത്. തന്‍റെ നവജാത ഇരട്ടകളിൽ ഒരാളുടെ മരണത്തെ തുടർന്ന് ഈ മത്സരത്തില്‍ ക്രിസ്റ്റ്യാനോ കളിച്ചിരുന്നില്ല.
യൂ വിൽ നെവർ വോക്ക് എലോൺ ; 'ഒരിക്കലും മറക്കില്ല ... നന്ദി', ലിവര്‍പൂള്‍ ആരാധകരോട് ക്രിസ്റ്റ്യാനോയുടെ കുടുംബം - ലിവര്‍പൂള്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ക്രിസ്റ്റ്യാനോയുടെ കുടുംബം
ക്രിസ്റ്റ്യാനോയുടെ മകന്‍റെ വിയോഗത്തിന്‍റെ നീറ്റലിനിടെ ലിവര്‍പൂള്‍ ആരാധകര്‍ നല്‍കിയ പിന്തുണയ്‌ക്കാണ് താരത്തിന്‍റെ കുടുംബം നന്ദി അറിയിച്ചത്
എന്നാല്‍ മത്സരത്തിന്‍റെ ഏഴാം മിനിട്ടില്‍ ക്രിസ്റ്റ്യാനോയുടെ ദുഃഖത്തിനൊപ്പം ലിവർപൂൾ ആരാധകരും പങ്കുചേരുകയായിരുന്നു. സ്റ്റേഡിയത്തില്‍ ഏഴുന്നേറ്റ് നിന്ന ആരാധകര്‍ ഒരു മിനിട്ട് കൈയടിച്ചാണ് ക്രിസ്റ്റ്യാനോയ്ക്കും കുടുംബത്തിനും പിന്തുണ അറിയിച്ചത്. 'യൂ വിൽ നെവർ വോക്ക് എലോൺ' എന്ന ഗാനവും അവർ ആ സമയത്ത് ആലപിച്ചിരുന്നു.
ഇതിന് നന്ദിയറിയിച്ച് ക്രിസ്റ്റ്യാനോയുടെ അമ്മ ഡൊളോറസ് അവൈരോ, സഹോദരി എല്‍മ, കാറ്റിയ എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. 'നിങ്ങൾ ഇന്ന് ചെയ്തത് ഞങ്ങൾ ഒരിക്കലും മറക്കില്ല' താരത്തിന്‍റെ കുടുംബം പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയുടെ മരണം റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും അറിയിച്ചത്.