ലിസ്‌ബണ്‍:ലോകകപ്പിന് മുന്നോടിയായി നൈജീരിയക്കെതിരായി നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ നിന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിട്ടുനില്‍ക്കുമെന്ന് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് താരം പരിശീലനത്തിനും എത്തിയിരുന്നില്ല. ലോകകപ്പ് മത്സരങ്ങള്‍ക്കായി ഖത്തറിലേക്ക് പുറപ്പെടും മുന്‍പ് ഇന്ന് ലിസ്‌ബണിലാണ് പോര്‍ച്ചുഗല്‍ നൈജീരിയ സന്നാഹ മത്സരം.
സന്നാഹ മത്സരത്തില്‍ നൈജീരിയയെ നേരിടാന്‍ പോര്‍ച്ചുഗല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചേക്കില്ല - cristiano ronaldo stomach bug
ഗ്യാസ്ട്രോഎന്‍റൈറ്റിസ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീനത്തിനിറങ്ങയിരുന്നില്ല.

സന്നാഹ മത്സരത്തില്‍ നൈജീരിയയെ നേരിടാന്‍ പോര്‍ച്ചുഗല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചേക്കില്ല
'റൊണാള്‍ഡോയ്‌ക്ക് ഗ്യാസ്ട്രോഎന്‍റൈറ്റിസ് (പെട്ടന്നുള്ള വയറുവേദന) അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് താരം പരിശീലന സെഷനില്‍ ടീമിനൊപ്പം ചേര്‍ന്നില്ല. ഇന്ന് നൈജീരിയക്കെതിരായി നടക്കുന്ന സന്നാഹ മത്സരത്തില്‍ റൊണാള്‍ഡോ കളിക്കാനുള്ള സാധ്യത കുറവാണ്'- പോര്‍ച്ചുഗല്‍ പരിശീലകന്‍ പറഞ്ഞു.
ലോകകപ്പില്‍ നവംബര്‍ 24നാണ് പോര്‍ച്ചുഗലിന്‍റെ ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ ഘാനയാണ് പറങ്കിപ്പടയ്‌ക്ക് എതിരാളി. ഘാനയ്‌ക്കൊപ്പം ദക്ഷിണകൊറിയ, ഉറുഗ്വേ ടീമുകളാണ് പോര്‍ച്ചുഗല്‍ അടങ്ങുന്ന ഗ്രൂപ്പ് എച്ചില്‍.