കേരളം

kerala

ETV Bharat / sports

ക്രിസ്റ്റ്യാനോയുടെ സൗദി അരങ്ങേറ്റം; ഓള്‍ സ്റ്റാര്‍ ഇലവൻ ക്യാപ്റ്റനായി പിഎസ്‌ജിക്കെതിരെ - കിലിയന്‍ എംബാപ്പെ

ക്രിസ്റ്റ്യാനോയും ലയണല്‍ മെസിയും നേര്‍ക്കുനേരെത്തുന്നു. പിഎസ്‌ജിയും ഓള്‍ സ്റ്റാര്‍ ഇലവനും തമ്മിലുള്ള സൗഹൃദ മത്സരം വ്യാഴാഴ്‌ച റിയാദില്‍.

Cristiano Ronaldo  Cristiano Ronaldo to play against Lionel Messi  Lionel Messi  Cristiano Ronaldo To Captain All Star XI  PSG  kylian mbappe  al nassr  ക്രിസ്റ്റ്യാനോയുടെ സൗദി അങ്ങേറ്റം  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  പിഎസ്‌ജി  അല്‍ നസ്‌ര്‍  കിലിയന്‍ എംബാപ്പെ
ക്രിസ്റ്റ്യാനോയുടെ സൗദി അങ്ങേറ്റം

By

Published : Jan 17, 2023, 3:40 PM IST

ദോഹ: പോര്‍ച്ചുഗള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദി അങ്ങേറ്റം വ്യാഴാഴ്‌ച (19.01.23) നടന്നേക്കും. സൗദി ക്ലബ് അൽ നാസ്‌റിലേക്ക് ചേക്കേറിയ താരം വ്യാഴാഴ്ച ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കെതിരായ സൗഹൃദ മത്സരത്തിൽ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് ജേതാവ് ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും ഉള്‍പ്പെടുന്ന പിഎസ്‌ജിക്കെതിരെ സൗദി ലീഗിലെ രണ്ട് ക്ലബ്ബുകളില്‍ നിന്നുള്ള കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള ഓള്‍ സ്റ്റാര്‍ ഇലവനിന്‍റെ നായകനായാവും 37കാരനായ ക്രിസ്റ്റ്യാനോ കളത്തിലിറങ്ങുക.

സൗദിയിലെ പ്രമുഖ ക്ലബ്ബുകളായ അല്‍ നസ്‌റിന്‍റെയും അല്‍ ഹിലാലിന്‍റെയും മുന്‍ നിര താരങ്ങളടങ്ങിയ ടീമാണ് ക്രിസ്റ്റ്യാനോയ്‌ക്ക് കീഴില്‍ ഇറങ്ങുന്നത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയ്‌ക്കെതിരെ ഗോളടിച്ച സൗദി താരം സലേം അല്‍ ദസൗരിയും സൗദ് അബ്ദുള്‍ഹമീദും ഓള്‍സ്റ്റാറിനായി കളത്തിലിറങ്ങും. റിയാദിലാണ് മത്സരം നടക്കുക.

മത്സരത്തിന്‍റെ ടിക്കറ്റിനായി രണ്ട് മില്യണ്‍ അപേക്ഷകള്‍ സംഘാടകര്‍ക്ക് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മത്സരം കാണാനുള്ള അവസാന ടിക്കറ്റ് ലേലത്തിന് വച്ചപ്പോള്‍ 10 മില്യണ്‍ സൗദി റിയാല്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രിസ്റ്റ്യാനയുടെ രജിസ്ട്രേഷന്‍ നടപടികള്‍ അല്‍ നസ്‌ര്‍ പൂര്‍ത്തിയാക്കിയെങ്കിലും പ്രീമിയര്‍ ലീഗിന്‍റെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ അരങ്ങേറ്റം നടത്താന്‍ സാധിച്ചിട്ടില്ല.

പ്രതിവര്‍ഷം 75 ദശലക്ഷം ഡോളറിനാണ് 37കാരന്‍ സൗദി ക്ലബ്ബില്‍ ചേര്‍ന്നത്. 2025ല്‍ അവസാനിക്കുന്ന രണ്ടര വര്‍ഷത്തേക്കാണ് കരാര്‍.

ABOUT THE AUTHOR

...view details