കേരളം

kerala

ETV Bharat / sports

കൊവിഡ്: സന്തോഷ് ട്രോഫി മാറ്റിവച്ചു - കൊവിഡ്: സന്തോഷ് ട്രോഫി മത്സരങ്ങള്‍ മാറ്റിവച്ചു

സർക്കാരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് സംഘാടകരായ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) തീരുമാനം.

Santhosh  covid: Santosh Trophy postponed  കൊവിഡ്: സന്തോഷ് ട്രോഫി മത്സരങ്ങള്‍ മാറ്റിവച്ചു  സന്തോഷ് ട്രോഫി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍ മാറ്റിവെച്ചു
കൊവിഡ്: സന്തോഷ് ട്രോഫി മത്സരങ്ങള്‍ മാറ്റിവച്ചു

By

Published : Jan 25, 2022, 4:26 PM IST

Updated : Jan 25, 2022, 11:11 PM IST

മലപ്പുറം: കേരളത്തില്‍ നടക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്‍റ് ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവെച്ചു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

സർക്കാരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് ടൂര്‍ണമെന്‍റ് മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് സംഘാടകരായ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍ (എഐഎഫ്എഫ്) അറിയിച്ചു. ഫെബ്രുവരി മൂന്നാം വാരത്തിൽ അവലോകന യോഗത്തിന് ശേഷം പുതിയ തിയതി പ്രഖ്യാപിക്കും.

ഫെബ്രുവരി 20 മുതൽ മാർച്ച് 6 വരെയാണ് ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്.

Last Updated : Jan 25, 2022, 11:11 PM IST

ABOUT THE AUTHOR

...view details