ന്യൂഡല്‍ഹി:കൊവിഡ് 19 ഭീതിയെ തുടർന്ന് ഏഷ്യ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ ജൂനിയർ ആർച്ചറി ടീം വിട്ടുനിന്നു. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ മാർച്ച് എട്ട് മുതല്‍ 15 വരെയാണ് മത്സരം നടക്കുക. നേരത്തെ ടൂർണമെന്‍റിന് വേണ്ടി മാർച്ച് ഏഴാം തീയ്യതി ഇന്ത്യന്‍ സംഘം യാത്രതിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് താരങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കൊവിഡ് 19: ഏഷ്യ കപ്പില്‍ നിന്നും ഇന്ത്യന്‍ ആർച്ചറി സംഘം വിട്ടുനിന്നു
മാർച്ച് എട്ടാം തീയ്യതി മുതല്‍ മാർച്ച് 15-ാം തീയ്യതി വരെ തായ്‌ലന്‍ഡിലെ ബാങ്കോക്കിലാണ് ഏഷ്യാ കപ്പ് ആർച്ചറി ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്
ആർച്ചറി
നേരത്തെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു കായിക താരങ്ങൾ മത്സരത്തിന്‍റെ ഭാഗമായി കൈ കൊടുക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ഇതിനം 29 കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ 3200 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചിട്ടുണ്ട്. കൂടാതെ 94,000 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്.