കൊവിഡ് ഭീതി; ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കില്ലെന്ന് കാനഡ - ടോക്കിയോ ഒളിമ്പിക്‌സ്
അത്‌ലറ്റുകൾ സുരക്ഷിതമല്ലെന്നും, അവരുടെ കുടുംബങ്ങളുടെ ആരോഗ്യവും സുരക്ഷയും പ്രധാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഒളിമ്പിക്‌സിൽ നിന്നും പിൻമാറാൻ തീരുമാനിച്ചെതെന്ന് കനേഡിയൻ ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി.
ഒട്ടാവ: ലോകത്താകമാനം കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിൽ 2020 ൽ ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക് ഗെയിംസിന് തങ്ങളുടെ അത്‌ലറ്റുകളെ അയക്കില്ലെന്ന് കാനഡ. ജൂലൈ 24 മുതൽ ഓഗസ്റ്റ് 9 വരെ നടക്കാനിരിക്കുന്ന ഗെയിംസ് ഒരു വർഷം നീട്ടിവെച്ചില്ലെങ്കിൽ ടീമുകളെ ടോക്കിയോയിലേക്ക് അയക്കില്ലെന്ന് കനേഡിയൻ ഒളിമ്പിക് കമ്മിറ്റി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. അത്‌ലറ്റുകളുടെ ആരോഗ്യത്തെ മാത്രം സംബന്ധിച്ചെടുത്ത തീരുമാനമല്ലെന്നും കൊവിഡ്-19 വ്യാപകമാകുന്ന സാഹചര്യത്തില്‍ അത്‌ലറ്റുകൾ സുരക്ഷിതമല്ലെന്നും, അവരുടെ കുടുംബങ്ങളുടെ ആരോഗ്യവും സുരക്ഷയും പ്രധാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഒളിമ്പിക്‌സിൽ നിന്നും പിൻമാറാൻ തീരുമാനിച്ചെതെന്ന് കനേഡിയൻ ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി. കൊവിഡ്-19 മൂലം ലോകമെമ്പാടും ഇതിനകം 14,000 ത്തോളം ആളുകൾക്ക് ജീവൻ നഷ്‌ടപ്പെട്ടു.