റിയോ ഡി ജനീറോ: 2024 ജൂണില്‍ നടക്കുന്ന കോപ അമേരിക്ക (Copa America 2024) ഫുട്‌ബോളിന്‍റെ മത്സരക്രമം പുറത്ത്. 16 ടീമുകളാണ് ലാറ്റിന്‍ അമേരിക്കയുടെ ചാമ്പ്യന്മാരാകാന്‍ പോരടിക്കുന്നത്. നാല് ടീമുകള്‍ വീതം നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കളത്തിലിറങ്ങുന്നത് (Copa America 2024 Group Draw ).
നിലവിലെ കോപ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്‍റീന (Argentina National Football Team) എ ഗ്രൂപ്പിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. പെറു (Peru), ചിലി (Chile) എന്നീ സംഘങ്ങളാണ് ഗ്രൂപ്പില്‍ അര്‍ജന്‍റീനയുടെ മറ്റ് എതിരാളികള്‍. പ്ലേ ഓഫ് ജേതാക്കളായെത്തുന്ന കാനഡ (Canada) അല്ലെങ്കില്‍ ട്രിനിഡാഡ് ടുബാഗോ (Trinidad And Tobago) ആയിരിക്കും ഗ്രൂപ്പിലെ നാലാം ടീം (Copa America 2024 Group A).
കാനഡ യോഗ്യത നേടിയാല്‍ പ്രാഥമിക റൗണ്ടിലെ മരണഗ്രൂപ്പായി എ ഗ്രൂപ്പ് മാറും. പ്ലേഓഫ് ജേതാക്കള്‍ക്കെതിരെയാണ് ടൂര്‍ണമെന്‍റില്‍ മെസിയും സംഘവും ആദ്യ മത്സരത്തിനായി ഇറങ്ങുന്നത്. ജൂണ്‍ 20നാണ് ഈ മത്സരം (Argentina First Match In Copa America 2024).
മെക്‌സിക്കോ (Mexico), ഇക്വഡോര്‍ (Ecuador), വെനസ്വേല (Venezuela), ജമൈക്ക (Jamaica) എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ (Copa America 2024 Group B). ആതിഥേയരായ അമേരിക്ക (USA) ഗ്രൂപ്പ് സിയിലാണ് ഇടം പിടിച്ചിരിക്കുന്നത് (Group C In Copa America 2024). അമേരിക്കയ്‌ക്ക് പുറമെ യുറുഗ്വേ (Uruguay), പനാമ (Panama), ബൊളീവിയ (Bolivia) ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്.
നിലവിലെ റണ്ണര്‍ അപ്പുകളായ ബ്രസീല്‍ (Brazil) ഗ്രൂപ്പ് ഡിയിലാണ്. കൊളംബിയ (Columbia), പരാഗ്വേ (Paraguay) ടീമുകളും ഗ്രൂപ്പിലുണ്ട്. ശേഷിക്കുന്ന ഒരു സ്ഥാനത്തേക്ക് ഹോണ്ടുറാസ് (Honduras) അല്ലെങ്കില്‍ കോസ്റ്റോറിക്ക (Costa Rica) ആയിരിക്കും യോഗ്യത നേടുക. ഇവരില്‍ യോഗ്യത നേടുന്ന ടീമിനെതിരെ ജൂണ്‍ 24നാണ് ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്.