കേരളം

kerala

ETV Bharat / sports

കോമണ്‍വെല്‍ത്ത് ഗെയിംസ് : ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍ ; ഭാരോദ്വഹനത്തില്‍ സങ്കേതിന് വെള്ളിത്തിളക്കം - കോമണ്‍വെല്‍ത്ത് ഗെയിംസ്

സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലുമായി 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് മഹാദേവ് സര്‍ഗര്‍ വെള്ളി നേടിയത്

commonwealth games 2022  India s Sanket Sargar Wins Silver In 55kg Category Weightlifting  Sanket Sargar  Sanket mahadev sargar  കോമണ്‍വെല്‍ത്ത് ഗെയിംസ്  സങ്കേത് മഹാദേവ് സര്‍ഗര്‍
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ സങ്കേതിന് വെള്ളിത്തിളക്കം

By

Published : Jul 30, 2022, 4:28 PM IST

ബര്‍മിങ്‌ഹാം : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍. പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്‌ക്കായി സങ്കേത് മഹാദേവ് സര്‍ഗര്‍ വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലുമായി 248 കിലോ ഭാരമാണ് താരം ഉയര്‍ത്തിയത്. 249 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ മുഹമ്മദ് അനീഖിനാണ് സ്വര്‍ണം. 225 കിലോ ഉയര്‍ത്തിയ ശ്രീലങ്കയുടെ ദിലന്‍ക ഇസുരു കുമാര യോഗദെ വെങ്കലം നേടി.

സ്‌നാച്ചില്‍ 113 കിലോ ഉയര്‍ത്തിയ താരം എതിരാളികളേക്കാള്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. ആദ്യ ശ്രമത്തില്‍ തന്നെ 107 കിലോ ഉയര്‍ത്തിയ സര്‍ഗര്‍ രണ്ടാം ശ്രമത്തില്‍ അത് 111 കിലോയായി കൂട്ടി. മൂന്നാം ശ്രമത്തിലാണ് താരം 113 കിലോ ഉയര്‍ത്തിയത്.

ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ആദ്യ ശ്രമത്തില്‍ തന്നെ 135 കിലോ ഉയര്‍ത്താന്‍ സങ്കേതിന് കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം ശ്രമത്തിനിടെ താരത്തിന്‍റെ വലത്തേ കൈയ്ക്ക് പരിക്കേറ്റു. ഇതോടെ ഈ ശ്രമം ഫൗളില്‍ കലാശിച്ചു. പരിക്ക് വകവെയ്ക്കാതെയുള്ള മൂന്നാം ശ്രമവും പരാജയപ്പെട്ടതോടെ സങ്കേതിന് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ക്ലീൻ ആൻഡ് ജെർക്കിൽ 142 കിലോ ഉയർത്തിയാണ് മലേഷ്യന്‍ താരം സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡാണിത്.

ABOUT THE AUTHOR

...view details